Connect with us

National

ജമ്മു കാശ്മീരിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വധിച്ചു

ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ശ്രീനഗർ | ജമ്മു കാശ്മീരിലെ ഉഥംപൂരിൽ മൂന്ന് ഭീകരരെ സുരക്ഷാ സേന വെടിവെച്ച് കൊലപ്പെടുത്തി. ജെയ്ഷെ മുഹമ്മദ് എന്ന ഭീകര സംഘടനയിലെ അംഗങ്ങളാണ് കൊല്ലപ്പെട്ടത്. ഉഥംപൂർ ജില്ലയിലെ ബസന്ത്ഘട്ടിൽ നടന്ന ഏറ്റുമുട്ടലിലാണ് സുരക്ഷാ സേന ഇവരെ വധിച്ചത്. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്.

സൈനികരും ജമ്മു കാശ്മീർ പോലീസും സംയുക്തമായാണ് ഓപ്പറേഷൻ നടത്തിയത്. സൈന്യത്തിൻ്റെ ഒരു പാരാ ട്രൂപ്പ്, 22 ഗർവാൾ റൈഫിൾസ്, യൂണിയൻ ടെറിട്ടറി പോലീസിൻ്റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (എസ്ഒജി) എന്നിവർ ഓപ്പറേഷനിൽ പങ്കെടുത്തു.

കൂടുതൽ വിവരങ്ങൾ അറിവായി വരുന്നതേയുള്ളൂ.

Latest