Connect with us

Kerala

സുരക്ഷാ ജീവനക്കാരനെ മര്‍ദിച്ച സംഭവം: പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കാനാണ് പ്രതികളുടെ തീരുമാനം.

Published

|

Last Updated

കോഴിക്കോട് | മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സുരക്ഷാ ജീവനക്കാരനെ ആക്രമിച്ച സംഭവത്തില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകരുടെ ജാമ്യാപേക്ഷ ജില്ലാ സെഷന്‍സ് കോടതി തള്ളി. ഡി വൈ എഫ് ഐ ജില്ലാ ജോയിന്റ് സെക്രട്ടറി അരുണ്‍ ഉള്‍പ്പെടെ അഞ്ച് പേരുടെ ഹരജിയാണ് തള്ളിയത്. ഈ സാഹചര്യത്തില്‍ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിക്കാനാണ് പ്രതികളുടെ തീരുമാനം.

സുരക്ഷാ ജീവനക്കാരനെ ഡി വൈ എഫ് ഐ സംഘം ആക്രമിക്കുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സൂപ്രണ്ടിനെ കാണാന്‍ വന്ന ദമ്പതികളെ തടഞ്ഞതായി ആരോപിച്ചായിരുന്നു മര്‍ദനം.

 

Latest