Connect with us

vizhinjam project

വിഴിഞ്ഞത്ത് സുരക്ഷ: ഇടക്കാല ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് ഹൈക്കോടതി

അദാനിയുടെയും കരാര്‍ കമ്പനിയുടെയും കോടതിയലക്ഷ്യ ഹര്‍ജികളില്‍ സര്‍ക്കാരിനും സമരക്കാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. റോഡിലെ തടസങ്ങള്‍ നീക്കം ചെയ്യണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.

Published

|

Last Updated

തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന് പോലീസ് സുരക്ഷ ഒരുക്കണമെന്ന ഇടക്കാല ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്ന് കേരള ഹൈക്കോടതി.

അദാനിയുടെയും കരാര്‍ കമ്പനിയുടെയും കോടതിയലക്ഷ്യ ഹര്‍ജികളില്‍ സര്‍ക്കാരിനും സമരക്കാര്‍ക്കും നോട്ടീസ് അയച്ചിട്ടുണ്ട്. റോഡിലെ തടസങ്ങള്‍ നീക്കം ചെയ്യണമെന്ന് നേരത്തെ നിര്‍ദേശിച്ചിരുന്നു.
ഇടക്കാല ഉത്തരവ് നടപ്പിലാക്കി വിശദാംശങ്ങള്‍ അറിയിക്കാന്‍ സംസ്ഥാന സര്‍ക്കാരിനും പോലീസിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. സുരക്ഷ ഒരുക്കാന്‍ പോലീസിന് കഴിയില്ലെങ്കില്‍ കേന്ദ്രസേനയെ ആവശ്യപ്പെടാന്‍ പറഞ്ഞിരുന്നല്ലേയെന്ന് കോടതി ചോദിച്ചു. അദാനിയുടെയും കരാര്‍ കമ്പനിയുടെയും കോടതിയലക്ഷ്യ ഹര്‍ജികള്‍ ബുധനാഴ്ച്ചത്തേക്ക് മാറ്റി.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമുണ്ടാകരുതെന്നതാണ് കോടതിയുടെ പരിഗണനാവിഷയം. സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്നപദ്ധതിയില്‍ കടുത്ത അനിശ്ചിതത്വമാണ് ഇപ്പോഴുള്ളത്. പദ്ധതിക്കെതിരായ ലത്തീന്‍ അതിരൂപതയുടെ സമരം 57 ാം ദിവസത്തിലേക്ക് കടന്നു. പണി നിലച്ചത് മൂലം 100 കോടി നഷ്ടപരിഹാരം സര്‍ക്കാറിനോട് ചോദിക്കുന്ന അദാനി, അടുത്ത വര്‍ഷവും വിഴിഞ്ഞം തീരത്ത് കപ്പലടുക്കില്ലെന്നും അറിയിച്ചു