Connect with us

International

സുരക്ഷാ പ്രശ്നം; കാനഡയിലെ ഇന്ത്യൻ കോൺസുലർ ക്യാമ്പുകൾ റദ്ദാക്കി

ഇന്ത്യൻ പൗരന്മാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് അടക്കം സേവനങ്ങൾ നൽകുന്നതിനാണ് കോൺസുലാർ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നത്.

Published

|

Last Updated

ഒട്ടാവ | കാനഡയിലെ ബ്രാംപ്റ്റണിൽ ഹിന്ദു ക്ഷേത്രത്തിൽ നടന്ന ആക്രമണത്തിന് പിന്നാലെ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ടൊറൊന്റോയിലെ കോൺസുലർ ക്യാമ്പുകൾ റദ്ദാക്കി. ഇന്ത്യൻ ഹൈ കമ്മിഷൻ, വാങ്കൂവർ, ടൊറന്റോ കോൺസുലേറ്റുകൾ എന്നിവ സംഘടിപ്പിക്കുന്ന കോൺസുലർ ക്യാമ്പുകളാണ് റദ്ദാക്കിയത്. സുരക്ഷാ കാരണങ്ങളാലാണ് നടപടി. ഇന്ത്യൻ പൗരന്മാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് അടക്കം സേവനങ്ങൾ നൽകുന്നതിനാണ് കോൺസുലാർ ക്യാമ്പുകൾ പ്രവർത്തിച്ചിരുന്നത്.

കമ്മ്യൂണിറ്റി ക്യാമ്പ് സംഘാടകർക്ക് സുരക്ഷ ഒരുക്കാൻ സുരക്ഷാ ഏജൻസികൾക്ക് കഴിയില്ലെന്ന് അറിയിച്ചതിനാൽ, കോൺസുലേറ്റ് നിശ്ചയിച്ചിട്ടുള്ള കോൺസുലർ ക്യാമ്പുകൾ റദ്ദാക്കാൻ തീരുമാനിച്ചതായി ടൊറന്റോയിലെ ഇന്ത്യൻ കോൺസുൽ ജനറൽ അറിയിച്ചു.

നവംബർ, ഡിസംബർ മാസങ്ങളിൽ ഇന്ത്യയിലെ പെൻഷനുകളും മറ്റ് പ്രവർത്തനങ്ങളും തുടരുന്നതിന് നിരവധി രേഖകൾ ആവശ്യമാണ്. അതിനാൽ, ഈ കോൺസുലർ ക്യാമ്പ് ഇന്ത്യൻ പൗരന്മാർക്കും ഇന്ത്യൻ വംശജർക്കും ഏറെ ഉപകാരപ്രദമായിരുന്നു.

Latest