Kerala
സുരക്ഷാ വീഴ്ച: അമിത് ഷായെ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് വി ടി ബൽറാം എം എൽ എ
പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ആഭ്യന്ത മന്ത്രിക്കെതിരായ വിമർശം

കോഴിക്കോട് | സുരക്ഷാ വീഴ്ചയുടെ പേരിൽ ആഭ്യന്തര മന്ത്രി അമിത് ഷായെ പുറത്താക്കാൻ പ്രധാനമന്ത്രി തയ്യാറാകണമെന്ന് വി ടി ബൽറാം എം എൽ എ. ഫേസ്ബുക്ക് പേജിലാണ് ബൽറാം ഇക്കാര്യം ആവശ്യപ്പെട്ടത്.
കശ്മീർ പഹൽഗാം ഭീകരാക്രമണത്തിൻ്റെ പശ്ചാത്തലത്തിലാണ് ആഭ്യന്ത മന്ത്രിക്കെതിരായ വിമർശം. ഭീകരാക്രണത്തിന് പിന്നിൽ സുരക്ഷാ വീഴ്ചയാണെന്ന് ആരോപണമുയർന്നിരുന്നു. ഇന്നലെ ഡൽഹിയിൽ ചേർന്ന സർവകക്ഷി യോഗത്തിലും വിവിധ കക്ഷികൾ ഇക്കാര്യം ഉന്നയിച്ചിരുന്നു.
ചൊവ്വാഴ്ച ഉച്ചക്ക് ശേഷമാണ് കശ്മീരിലെ പ്രശസ്ത വിനോദ സഞ്ചാരകേന്ദ്രമായ പഹൽഗാമിൽ ഭീകരാക്രമണമുണ്ടായത്. 26 പേർക്കാണ് ജീവൻ നഷ്ടമായത്.
---- facebook comment plugin here -----