Connect with us

National

ബിഹാര്‍ നിയമസഭയില്‍ ബഹളം വെച്ച എം.എല്‍.എയെ സുരക്ഷാ ജീവനക്കാര്‍ പുറത്താക്കി

രാമനവമി ആഘോഷങ്ങളില്‍ ഉണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ച തടസ്സപ്പെടുത്തിയതിനാണ് അദ്ദേഹത്തെ പുറത്താക്കിയത്.

Published

|

Last Updated

പട്‌ന| ബിഹാര്‍ നിയമസഭയില്‍ ബഹളം വെച്ച എം.എല്‍.എയെ സുരക്ഷാ ജീവനക്കാര്‍ പുറത്താക്കി. രാമനവമി ആഘോഷങ്ങളില്‍ ഉണ്ടായ അക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ച തടസ്സപ്പെടുത്തിയതിനാണ് അദ്ദേഹത്തെ പുറത്താക്കിയത്. ബി.ജെ.പി നേതാവ് ജിബേഷ് കുമാറാണ് പുറത്താക്കപ്പെട്ടത്.

സസാറാം, ബിഹാര്‍ ഷെരീഫ് പട്ടണങ്ങളിലെ വര്‍ഗീയ കലാപങ്ങള്‍ തടയുന്നതില്‍ ഭരണകക്ഷിയായ ‘മഹാഗത്ബന്ധന്‍’ (മഹാസഖ്യം) സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് ബി.ജെ.പി ആരോപിച്ചു. എന്നാല്‍ സഭയില്‍ സ്പീക്കറെ അപമാനിച്ചതിനെത്തുടര്‍ന്നാണ് ജിബേഷ് കുമാറിനെ പുറത്താക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.

സഭയില്‍ ഇന്ന് ചില പ്രതിപക്ഷ നേതാക്കള്‍ സ്പീക്കറെ അപമാനിച്ചു. അവര്‍ സ്പീക്കറെ നാണമില്ലാത്തവന്‍ എന്നു വിളിച്ചെന്നും ഇത് നിയമസഭയ്ക്ക് വലിയ നാണക്കേടാണ് ഉണ്ടക്കിയതെന്നും ബിഹാര്‍ കൃഷി മന്ത്രി കുമാര്‍ സര്‍വജീത് മാധ്യമങ്ങളോട് പറഞ്ഞു.

സംഘര്‍ഷത്തില്‍ ബി.ജെ.പി-ആര്‍.എസ്.എസ് പങ്കാളിത്തമുണ്ടെന്ന് സര്‍ക്കാറിന്റെ ആരോപണം. സസാറാം, ബിഹാര്‍ ഷെരീഫ് പട്ടണങ്ങളില്‍ നടന്ന കലാപങ്ങളില്‍ ആളപായമൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ഭരണകൂടം ഇതുവരെ കരുതുന്നത്.

 

 

 

 

 

---- facebook comment plugin here -----

Latest