Connect with us

National

സുരക്ഷാ ഭീഷണി; മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ഇസെഡ് പ്ലസ് സുരക്ഷ

ഖാര്‍ഗെയുടെ ജീവന് ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

Published

|

Last Updated

ന്യൂഡല്‍ഹി| കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്ക് ഇസെഡ് പ്ലസ് സുരക്ഷ. ഖാര്‍ഗെയുടെ ജീവന് ഭീഷണിയുണ്ടെന്ന കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സി.ആര്‍.പി.എഫ് ആയിരിക്കും ഖാര്‍ഗെക്ക് സുരക്ഷ നല്‍കുക.

ജീവന് ഗുരുതരഭീഷണി നിലനില്‍ക്കുന്ന വ്യക്തികള്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷയാണ് ഇസെഡ് പ്ലസ്. 55 ഉദ്യോഗസ്ഥരും സി.ആര്‍.പി.എഫ് കമാന്‍ഡോകളും 24 മണിക്കൂറും ഇവരുടെ സുരക്ഷക്കായി പ്രവര്‍ത്തിക്കും. രാഹുല്‍ ഗാന്ധിക്കും ഇസെഡ് പ്ലസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.