Kerala
തിരഞ്ഞെടുപ്പ് സമയത്ത് പിന്തുണ തേടി, ജയിച്ചതിനു ശേഷം മാറ്റിപ്പറയുന്നു: സതീശനെതിരെ സുകുമാരന്‍ നായര്‍
സമുദായത്തെ പൂര്‍ണമായും തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് സതീശനാണ്. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ സതീശന്റെ ഭാവിക്ക് ഗുണകരമാകില്ല.

കൊച്ചി | ഒരു സമുദായ സംഘടനയുടെയും പിന്തുണയില്‍ അല്ല വിജയിച്ചതെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവനക്കെതിരെ എന്‍ എസ് എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍. തിരഞ്ഞെടുപ്പ് സമയത്ത് തന്റെ അടുത്ത് വന്ന് ഒന്നര മണിക്കൂറോളം നേരമിരുന്ന് പിന്തുണ അഭ്യര്‍ഥിച്ചയാളാണ് സതീശന്‍. ജയിച്ചതിനു ശേഷം മറ്റൊരു രൂപത്തില്‍ പറയുകയാണ്.
സമുദായത്തെ പൂര്‍ണമായും തള്ളിപ്പറയുന്ന ഒരാളുണ്ടെങ്കില്‍ അത് സതീശനാണ്. പ്രസ്താവന തിരുത്തിയില്ലെങ്കില്‍ സതീശന്റെ ഭാവിക്ക് അത് ഗുണകരമാകില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
---- facebook comment plugin here -----