Connect with us

Education Notification

സ്‌പോര്‍ട്‌സ് സ്‌കൂളുകളിലേക്കുള്ള സെലക്ഷന്‍ ട്രയല്‍സ് നാളെ

ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കും ട്രയല്‍സില്‍ പങ്കെടുക്കാം.

Published

|

Last Updated

കൊച്ചി | സംസ്ഥാന കായിക വകുപ്പിനു കീഴില്‍ തിരുവനന്തപുരം ജി വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശൂര്‍ സ്‌പോര്‍ട്്സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കുള്ള എറണാകുളം ജില്ലയിലെ സെലക്ഷന്‍ ട്രയല്‍സ് ചൊവ്വാഴ്ച. മഹാരാജാസ് കോളജ് സ്റ്റേഡിയത്തിലും കോതമംഗലം സെൻ്റ് ജോര്‍ജ്ജ് എച്ച്എസ്എസിലുമാണ് ട്രയല്‍സ് സംഘടിപ്പിക്കുന്നത്.

രാവിലെ എട്ടു മുതല്‍ ട്രയല്‍സ് ആരംഭിക്കും. ജില്ലാ അടിസ്ഥാനത്തിലല്ല ട്രയല്‍സ് സംഘടിപ്പിക്കുന്നത്. ഏതു ജില്ലക്കാരായ വിദ്യാര്‍ഥികള്‍ക്കും ട്രയല്‍സില്‍ പങ്കെടുക്കാം.

ആറു മുതല്‍ 11വരെയുള്ള ക്ലാസുകളിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കു വേണ്ടിയാണ് ട്രയല്‍സ് നടത്തുന്നത്. 9, 10 ക്ലാസുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സംസ്ഥാനതലത്തില്‍ മെഡല്‍ നേടിയവര്‍ക്കു മാത്രമാണ് പ്രവേശനം അനുവദിക്കുക. അത്‌ലറ്റിക്‌സ്, ബോക്‌സിംഗ്, ജൂഡോ, ക്രിക്കറ്റ് (പെണ്‍കുട്ടികള്‍), തായ്‌ക്കോണ്ടോ (പെണ്‍കുട്ടികള്‍), വോളിബോള്‍, ബാസ്‌ക്കറ്റ് ബോള്‍, ഹോക്കി, റെസ്ലിംഗ് എന്നീ ഇനങ്ങളിലേക്കാണ് ട്രയല്‍സ് നടത്തുന്നത്.

ഫുട്‌ബോളിനുള്ള സെലക്ഷന്‍ ട്രയല്‍ ഇതിനോടൊപ്പം ഉണ്ടായിരിക്കില്ല. ട്രയല്‍സില്‍ പങ്കെടുക്കാനെത്തുന്ന കുട്ടികള്‍ ജനന സര്‍ട്ടിഫിക്കറ്റും ആധാര്‍ കാര്‍ഡും രണ്ടു പാസ്‌പോര്‍ട് സൈസ് ഫോട്ടോയും നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍- അത്‌ലറ്റിക്‌സ്- 9744583819, ബോക്‌സിംഗ്- 8078729176, ജൂഡോ- 9020523931, ക്രിക്കറ്റ്- 9745832762, തായ്‌ക്കോണ്ടോ- 9744934028, വോളിബോള്‍- 9747620308, ബാസ്‌ക്കറ്റ്‌ബോള്‍- 9562374762, ഹോക്കി- 9747578311, റെസ്ലിംഗ്- 9847324168.

---- facebook comment plugin here -----

Latest