Kerala
സ്വയം ശുദ്ധീകരണം ലക്ഷ്യം; ലഹരി ഉപയോഗം ശ്രദ്ധയിൽപ്പെട്ടാൽ എക്സൈസിനെ അറിയിക്കും: ബി ഉണ്ണികൃഷ്ണൻ
ലഹരിക്കെതിരായ എല്ലാ പ്രവര്‍ത്തനങ്ങളിലും ഫെഫ്ക്ക സഹരിക്കും.

തിരുവനന്തപുരം | സിനിമ സെറ്റിലെ ലഹരി ഉപയോഗം തടയാന്‍ ലഹരി വിരുദ്ധ ജാഗ്രത കമ്മിറ്റികള്‍ രൂപീകരിക്കുമെന്ന് ഫെഫ്ക്ക.സമതിയില്‍ സിനിമയിലെ പ്രധാനപ്പെട്ട ഏഴ് പേരുണ്ടാകുമെന്ന് ഫെഫ്ക്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു.സംവിധായകനും, പ്രൊഡക്ഷന്‍ കണ്ട്രോളറുമാകും സമിതിയിലെ പ്രധാനികള്‍.
എല്ലാ മേഖലകളിലും ലഹരിയുടെ വിപത്തുണ്ട്. സ്വയം ശുദ്ധീകരണമാണ് ലക്ഷ്യം.
ലഹരി ഉപയോഗം ശ്രദ്ധയില്‍പ്പെട്ടാല്‍ എക്‌സൈസിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലഹരിക്കെതിരായ എല്ലാ പ്രവര്‍ത്തനങ്ങളിലും ഫെഫ്ക്ക സഹരിക്കും.ജാഗ്രത സമിതികള്‍ വരുന്നതോടെ പുറത്ത് നിന്നുള്ള പരിശോധനകളുടെ ആവശ്യം വരില്ല എന്നാണ് ഫെഫ്ക്കയുടെ വിലയിരുത്തലെന്നും ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
---- facebook comment plugin here -----