National
ബൂത്തിനകത്ത് നിന്ന് സെല്‍ഫി ;പോളിംങ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു
തിരഞ്ഞെടുപ്പ് വേളയില്‍ കമ്മിഷന്റെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഏതെങ്കിലും തരത്തിലുള്ള അനുചിതമായ പ്രവര്‍ത്തനങ്ങള്‍ ഒഴിവാക്കണമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
ലഖ്‌നൗ | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ ഹമീര്‍പുര്‍ മണ്ഡലത്തില്‍ പോളിങ് ഓഫീസറായി നിയമിക്കപ്പെട്ട അധ്യാപകനെ ബൂത്തില്‍ സെല്‍ഫിയെടുത്തതിന് തുടര്‍ന്ന് സസ്‌പെന്‍ഡ് ചെയ്തു. ഹമീര്‍പുര്‍ ജില്ലയിലെ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ആശിഷ് കുമാര്‍ ആര്യയെയാണ് സസ്‌പെന്‍ഡ് ചെയ്തത്.
ഹമീര്‍പുരിലെ ശ്രീ വിദ്യാ ഇന്റര്‍ കോളജില്‍ പോളിങ് സ്‌റ്റേഷന്‍ 112ലെ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കിടെയാണ് ആശിഷ് ഫോണില്‍ സെല്‍ഫി എടുത്തതും വോട്ട് ചെയ്യാനെത്തിയവരുടെ ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തിയതും.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണ് ആശിഷ് നടത്തിയത്. ഇതിനാലാണ് സസ്‌പെന്‍ഷന്‍ ഉണ്ടായതെന്ന് സംഭവത്തില്‍ ഉത്തര്‍പ്രദേശ് ചീഫ് ഇലക്ട്രല്‍ ഉദ്യോഗസ്ഥന്‍ നവ്ദീപ് പ്രതികരിച്ചു. സംഭവത്തില്‍ വ്യക്തമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ബ്ലോക്ക് വിദ്യാഭ്യാസ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.