Kerala
വാട്‌സാപ് ഗ്രൂപ് വഴി മയക്ക്മരുന്ന് വില്‍പ്പന; ഒരാള്‍ കൂടി അറസ്റ്റില്‍
വിദേശത്തുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പില്‍ ഗ്രൂപ്പുകളുണ്ടാക്കി മയക്കുമരുന്ന് വിതരണം നടത്തി വരികയായിരുന്നു ഇവര്‍.
അമ്പലപ്പുഴ | വാട്‌സാപ് ഗ്രൂപ്പ് വഴി മാരക മയക്കുമരുന്ന് വിതരണം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ആലപ്പുഴ ആലിശേരി വാര്‍ഡ് വലിയപറമ്പില്‍ തന്‍വീര്‍ അഹമ്മദ് സേട്ടി (27) നെയാണ് പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തന്‍വീറിന്റെ സംഘാംഗങ്ങളായ ഇജാസ്, റിന്‍ഷാദ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തന്‍വീര്‍ അറസ്റ്റിലായത്. വിദേശത്തുള്ള ഫോണ്‍ നമ്പര്‍ ഉപയോഗിച്ച് വാട്ട്‌സാപ്പില്‍ ഗ്രൂപ്പുകളുണ്ടാക്കി മയക്കുമരുന്ന് വിതരണം നടത്തി വരികയായിരുന്നു ഇവര്‍.
ഇന്ത്യയിലെ ഫോണ്‍ നമ്പറുപയോഗിച്ച് വാട്‌സാപ്് അക്കൗണ്ട് എടുത്താല്‍ പെട്ടെന്ന് പോലീസിന്റെ നിരീക്ഷണത്തില്‍പ്പെടുമെന്നതിനാലാണ് വിദേശ രാജ്യങ്ങളിലെ നമ്പറുകള്‍ ഉപയോഗിച്ച് ഇത്തരത്തില്‍ വാട്‌സാപ്പ് കൂട്ടായ്മകള്‍ സൃഷ്ടിക്കുന്നത്.