Connect with us

സംസ്ഥാനത്ത് ഇനി ഷവർമ നിർമിക്കാൻ ലൈസൻസ് വേണം.  ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ അഞ്ചു ലക്ഷം രൂപ പിഴയും ആറു മാസം വരെ തടവും ശിക്ഷ നൽകുന്നത് ഉൾപ്പെടെ കർശന നിർദേശങ്ങൾ ഉൾപ്പെടുത്തി സംസ്ഥാന സർക്കാർ മാർഗരേഖ പുറത്തിറക്കി. ശവർമ കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായ സംഭവങ്ങൾ റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിലാണ് സർക്കാർ നടപടി.

വൃത്തിയുള്ള സ്ഥലത്തു മാത്രമേ നിർമാണം നടത്താവൂ, ഷവർമ ഉണ്ടാക്കുന്ന സ്റ്റാൻഡുകളിൽ പൊടിയും ചളിയും പാടില്ല, പാർസൽ നൽകുന്ന ഷവർമ പായ്ക്കറ്റുകളിൽ നിർമിച്ച തിയ്യതിയും സമയവും രേഖപ്പെടുത്തണം തുടങ്ങിയ നിർദേശങ്ങൾ മാർഗരേഖലയിലുണ്ട്.

ഇറച്ചിമുറിക്കാൻ വൃത്തിയുള്ള കത്തികൾ ഉപയോഗിക്കണം. ഭക്ഷണമുണ്ടാക്കുന്നവർ ഹെയർക്യാപും ഗ്ലൗസും ധരിക്കണം.  ഷവർമ തയാറാക്കാനുള്ള ഉൽപന്നങ്ങൾ F.S.S.A.I അംഗീകാരമുള്ള വ്യാപാരികളിൽനിന്നു മാത്രമേ വാങ്ങാവൂ. ബ്രഡിലും കുബ്ബൂസിലും ഉപയോഗ കാലാവധി രേഖപ്പെടുത്തുന്ന സ്റ്റിക്കറുകൾ പതിക്കണമെന്നും നിർദേശമുണ്ട്.

വീഡിയോ കാണാം

Latest