Connect with us

Kerala

സെമി കാണാതെ പുറത്ത്; കേരളത്തിന് സന്തോഷമില്ല

പഞ്ചാബിനെതിരെ കേരളത്തിന് സമനില. 1-1

Published

|

Last Updated

ഭുവനേശ്വര്‍ | പഞ്ചാബിനെതിരായ നിർണായക മത്സരത്തില്‍ സമനിലയില്‍ കുരുങ്ങിയതോടെ സന്തോഷ് ട്രോഫി സെമി കാണാതെ കേരളം പുറത്ത്‌. ജയം അനിവാര്യമായ മത്സരത്തിൽ ജയത്തിനായി കേരള താരങ്ങൾ കിണഞ്ഞു പരിശ്രമിച്ചെങ്കിലും പഞ്ചാബി കോട്ട തകർക്കാൻ കഴിഞ്ഞില്ല. ഇരു ടീമുകളും ഓരോ ഗോളുകൾ വീതമാണ് നേടിയത്.

24ാം മിനുട്ടിൽ വിശാഖ് മോഹനനിലൂടെ കേരളം ലീഡ് നേടിയെങ്കിലും 10 മിനുട്ടിനകം പഞ്ചാബി പട തിരിച്ചടിച്ചു. രോഹിത് ഷെയ്ഖാണ് കേരളത്തിൻ്റെ പ്രതീക്ഷകൾ കൊട്ടിയടച്ച് ഗോൾ നേടിയത്.

കഴിഞ്ഞ തവണത്തെ ജേതാക്കളായ കേരള താരങ്ങൾ നിരന്തരം അവസരങ്ങൾ ഒരുക്കിയെങ്കിലും ഗോൾ മാത്രം അകന്നു നിന്നു. കേരളം കണ്ണീരോടെ പുറത്താവുകയും ചെയ്തു.

Latest