Connect with us

AFCON final

ആഫ്രിക്കയുടെ ഫുട്‌ബോള്‍ രാജാക്കന്മാരായി സെനഗല്‍

സലായുടെ ഈജിപ്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4- 2 എന്ന സ്‌കോറിനാണ് മാനെയുടെ സെനഗല്‍ തോല്‍പ്പിച്ചത്.

Published

|

Last Updated

ഒലെംബെ സ്‌റ്റേഡിയം | ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ഫുട്‌ബോള്‍ രാജാക്കന്മാരെ നിര്‍ണയിക്കുന്ന ആഫ്രിക്ക കപ്പ് ഓഫ് നാഷന്‍സില്‍ ചരിത്രത്തിലാദ്യമായി മുത്തമിട്ട് സാദിയോ മാനെയുടെ സെനഗല്‍. മുഹമ്മദ് സലായുടെ ഈജിപ്തിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4- 2 എന്ന സ്‌കോറിനാണ് സെനഗല്‍ തോല്‍പ്പിച്ചത്. ഷൂട്ടൗട്ടില്‍ മാനെയാണ് നിര്‍ണായക ഗോള്‍ നേടിയത്. നിശ്ചിത സമയത്തും ഇഞ്ചുറി ടൈമിലും അധിക സമയത്തും ഇരു ടീമുകള്‍ക്കും ഗോളുകള്‍ നേടാനായില്ല.

ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട മത്സരത്തില്‍, സെനഗലിന്റെ കാലദൗ കൗലിബാലി, അബ്ദൗ ദിയാലോ, അഹ്മദൗ ബാംബ ഡീംഗ്, സാദിയോ മാനെ എന്നിവര്‍ ഗോളുകള്‍ നേടിയപ്പോള്‍ ഈജിപ്തിന്റെ രണ്ട് ഷോട്ടുകള്‍ വിഫലമായി. ഈജിപ്തിന്റെ സിസോ, മര്‍വാന്‍ ഹംദി എന്നിവരാണ് ഷോട്ട് ലക്ഷ്യസ്ഥാനത്തെത്തിച്ചത്. ഈജിപ്തിന്റെ നാലാമത്തെ ഷോട്ട് ചെല്‍സി ഗോള്‍കീപ്പര്‍ കൂടിയായ സെനഗലിന്റെ എഡ്വോര്‍ഡ് മെന്‍ഡി തടഞ്ഞതും നിര്‍ണായകമായി.

കളിയുടെ നാലാം മിനുട്ടില്‍ തന്നെ സെനഗലിന് അനുകൂലമായി പെനല്‍റ്റി ലഭിച്ചെങ്കിലും മാനെയുടെ കിക്ക് ഈജിപ്ഷ്യന്‍ ഗോളി മുഹമ്മദ് അബൂഗാബല്‍ തടയുകയായിരുന്നു. നിശ്ചിത സമയത്ത് അഞ്ച് സേവുകളാണ് അബൂഗാബല്‍ നടത്തിയത്.

Latest