Connect with us

National

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഇ വി കെ എസ് ഇളങ്കോവന്‍ അന്തരിച്ചു

ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

Published

|

Last Updated

ചെന്നൈ | മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ഇ വി കെ എസ് ഇളങ്കോവന്‍ (75) അന്തരിച്ചു. ഈറോഡ് ഈസ്റ്റ് നിന്നുള്ള നിയമഭാംഗമാണ്.

ശ്വാസതടസത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞമാസമാണ് ഇളങ്കോവനെ ചെന്നൈയിലുള്ള സ്വകാര്യ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ടി എന്‍ സി സി പ്രസിഡന്റായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാര്‍ രാമസാമിയുടെ സഹോദരന്റെ കൊച്ചുമകനാണ്.

ഈറോഡ് ഈസ്റ്റില്‍നിന്നുള്ള എം എല്‍ എയായിരുന്ന മകന്‍ തിരുമകന്‍ ഇവേര മരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞവര്‍ഷം നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചാണ് ഇളങ്കോവന്‍ നിയമസഭയില്‍ എത്തിയത്.

 

---- facebook comment plugin here -----

Latest