Connect with us

National

പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രാജ് കുമാര്‍ ചബ്ബേവാള്‍ എ എ പി യില്‍ ചേര്‍ന്നു 

പഞ്ചാബ് നിയമസഭയിലെ ഉപ പ്രതിപക്ഷ നേതാവാണ് രാജ് കുമാര്‍ ചബ്ബേവാള്‍. 

Published

|

Last Updated

ചണ്ഡീഗഢ് | പഞ്ചാബിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം എല്‍ എ യുമായ രാജ് കുമാര്‍ ചബ്ബേവാള്‍ എ എ പിയില്‍ ചേര്‍ന്നു. ഹോഷിയാര്‍പൂര്‍ ജില്ലയിലെ ചബ്ബേവാള്‍ മണ്ഡലത്തില്‍ നിന്നുള്ള എം എല്‍ എ സ്ഥാനം രാജി വെച്ചതായും അദ്ദേഹം അറിയിച്ചു. പഞ്ചാബ് നിയമസഭയിലെ ഉപ പ്രതിപക്ഷ നേതാവാണ് രാജ് കുമാര്‍ ചബ്ബേവാള്‍.

രാജ് കുമാര്‍ ചബ്ബേവാളിനെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്‍ എ എ പി യിലേക്ക് സ്വീകരിച്ചു. രാജ്കുമാര്‍ ചബ്ബേവാളും പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് മന്നും ഒന്നിച്ചുള്ള ചിത്രം എ എ പി സംസ്ഥാനഘടകത്തിന്റെ എക്‌സില്‍ പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ചബ്ബേവാള്‍ തന്റെ എക്‌സ് അക്കൗണ്ട് വഴി കോണ്‍ഗ്രസ് വിട്ടതായും എം എല്‍ എ സ്ഥാനം രാജി വെച്ചതായും അറിയിച്ചു.

ഒരാഴ്ചക്കിടെ കോണ്‍ഗ്രസ് വിട്ട് എ എ പി യിലേക്ക് പോകുന്ന രണ്ടാമത്തെ നേതാവാണ് ചബ്ബേവാള്‍. മുന്‍ കോണ്‍ഗ്രസ് എം എല്‍ എ ആയ ഗുര്‍പ്രീത് സിംഗ് ഈയിടെ എ എ പിയിലെത്തിയിരുന്നു.രാജ് കുമാര്‍ ചബ്ബേവാള്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഹോഷിയാര്‍പൂരില്‍ നിന്ന് എ എ പി സ്ഥാനാര്‍ഥിയാകുമെന്നും അഭ്യൂഹങ്ങളുണ്ട്. 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അദ്ദേഹം ഹോഷിയാര്‍പൂരില്‍ നിന്ന് കോണ്‍ഗ്രസ സ്ഥാനാര്‍ഥിയായിരുന്നു. ബി ജെ പിയുടെ സോം പ്രകാശാണ് 2019 ല്‍ ഇവിടെ വിജയിച്ചത്.