Connect with us

boris johnson

ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നേതൃത്വം ചോദ്യം ചെയ്ത് മുതിര്‍ന്ന മന്ത്രിമാര്‍ രാജിവെച്ചു

ബോറിസ് ജോണ്‍സൺ സര്‍ക്കാറിനെ വലിയ പ്രതിസന്ധിയിലാക്കുന്നതാണ് മുതിര്‍ന്ന മന്ത്രിമാരുടെ രാജി.

Published

|

Last Updated

ലണ്ടന്‍ | ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നേതൃത്വത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് ധനമന്ത്രി റിഷി സുനകും ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദും രാജിവെച്ചു. ബോറിസ് ജോണ്‍സന്റെ നേതൃത്വത്തിലുള്ള സര്‍ക്കാറിനെ വലിയ പ്രതിസന്ധിയിലാക്കുന്നതാണ് മുതിര്‍ന്ന മന്ത്രിമാരുടെ രാജി.

ദേശീയ താത്പര്യം മാനിച്ച് ഭരിക്കാന്‍ ജോണ്‍സന് പ്രാപ്തിയില്ലെന്ന് ജാവിദ് തുറന്നടിച്ചു. അഴിമതി പരമ്പരകളാണുണ്ടായത്. നല്ല മനസ്സോടെ തുടരാന്‍ അദ്ദേഹത്തിന് സാധിക്കില്ല. ജനപ്രതിനിധികള്‍ക്കും പൊതുജനത്തിനും ബോറിസ് ജോണ്‍സണിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

---- facebook comment plugin here -----

Latest