Connect with us

National

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വീട്ടിൽ വോട്ട് ചെയ്ത് മുതിര്‍ന്ന ദേശീയ നേതാക്കള്‍

ഡല്‍ഹിയിലെ ലോക്സഭാ മണ്ഡലങ്ങളില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. മെയ് 24വരെ ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ട്.

Published

|

Last Updated

ന്യൂഡല്‍ഹി | ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, മുന്‍ ഉപരാഷ്ട്രപതി മുഹമ്മദ് ഹമീദ് അന്‍സാരി, മുന്‍ ഉപപ്രധാനമന്ത്രി എല്‍കെ അഡ്വാനി, മുന്‍ കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി എന്നിവര്‍ വോട്ട് രേഖപ്പെടുത്തി. 85 വയസ് പൂര്‍ത്തിയായവര്‍ക്കും നാല്‍പ്പത് ശതമാനം ശാരീരിക വൈകല്യമുള്ളവര്‍ക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. ഈ സൗകര്യം ഉപയോഗിച്ചാണ് നേതാക്കള്‍ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

മുതിര്‍ന്ന ദേശീയ നേതാക്കള്‍ വീട്ടില്‍ നിന്നും വോട്ട് രേഖപ്പെടുത്തിയെന്ന് ഡല്‍ഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസാണ് അറിയിച്ചത്. ഹമീദ് അന്‍സാരി മെയ്16നും മന്‍മോഹന്‍ സിങ്ങും മുരളീ മനോഹര്‍ ജോഷിയും ന്യൂഡല്‍ഹി മണ്ഡലത്തില്‍ മെയ് 17നും എല്‍കെ അദ്വാനി മെയ് 18നും വോട്ട് ചെയ്‌തെന്നാണ് ഡല്‍ഹി സിഇഒ ഓഫീസ് അറിയിച്ചത്.

ഡല്‍ഹിയിലെ ലോക്സഭാ മണ്ഡലങ്ങളില്‍ വീട്ടിലിരുന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം വ്യാഴാഴ്ച മുതല്‍ ആരംഭിച്ചിരുന്നു. മെയ് 24വരെ ഇത്തരത്തില്‍ വോട്ട് ചെയ്യാന്‍ സൗകര്യമുണ്ട്.