Business
ചരിത്രത്തിലാദ്യമായി 79,000 പിന്നിട്ട് സെന്‍സെക്സ്; നിഫ്റ്റി 24,000ത്തിന് അരികെ
മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും മുന്നേറ്റമുണ്ടായി.
മുംബൈ| ചരിത്രത്തിലാദ്യമായി 79,000 പിന്നിട്ട് ബിഎസ്ഇ സെന്‍സെക്സ്. നിഫ്റ്റി 24,000 നിലവാരത്തിന് അടുത്തെത്തി. വന്‍കിട ഓഹരികളിലെ മുന്നേറ്റമാണ് സൂചികകള്‍ ഉയരാന്‍ കാരണമായത്. ഇന്ത്യാ സിമെന്റ്സിന്റെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയതോടെ അള്‍ട്രടെക് സിമെന്റിന്റെ ഓഹരി വില നാല് ശതമാനം ഉയര്‍ന്നു.
മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും മുന്നേറ്റമുണ്ടായി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എച്ച്ഡിഎഫ്സി ബേങ്ക്, ഐസിഐസിഐ ബേങ്ക് എന്നീ ഓഹരികളാണ് നിഫ്റ്റിയുടെ മുന്നേറ്റത്തിന് പങ്കുവഹിച്ചത്. സെക്ടറല്‍ സൂചികകളില്‍ ബേങ്ക്, എഫ്എംസിജി, മെറ്റല്‍, ഫാര്‍മ എന്നിവയാണ് നേട്ടത്തിന് മുന്നില്‍.
---- facebook comment plugin here -----