Connect with us

Business

സെന്‍സെക്സ് 228 പോയന്റ് നഷ്ടത്തില്‍; നിഫ്റ്റി 17,200ന് താഴെ

റഷ്യ-യുക്രൈന്‍ തമ്മില്‍ തുടരുന്ന സംഘര്‍ഷം ഈ ആഴ്ചയും വിപണിയെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Published

|

Last Updated

മുംബൈ| വ്യാപാര ആഴ്ചയുടെ ആദ്യദിവസം ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. ആഗോള കാരണങ്ങളാണ് ഈ ആഴ്ചയും വിപണിയെ ബാധിച്ചത്. സെന്‍സെക്സ് 228 പോയന്റ് താഴ്ന്ന് 57,604ലിലും നിഫ്റ്റി 77 പോയന്റ് നഷ്ടത്തില്‍ 17,198ലുമാണ് വ്യാപാരം ആരംഭിച്ചത്.

റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാല്‍ നിക്ഷേപകര്‍ കരുതലെടുത്തതാണ് വിപണിയെ ബാധിച്ചത്. ഇരുരാജ്യങ്ങളും തമ്മില്‍ തുടരുന്ന സംഘര്‍ഷം ഈ ആഴ്ചയും വിപണിയെ ബാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോള്‍ ഇന്ത്യ, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്സി ലൈഫ്, ടൈറ്റാന്‍, ബജാജ് ഫിന്‍സര്‍വ്, ബിപിസിഎല്‍, ബ്രിട്ടാനിയ, എല്‍ആന്‍ഡ്ടി, എസ്ബിഐ ലൈഫ്, എച്ച്ഡിഎഫ്സി, ഏഷ്യന്‍ പെയിന്റ്സ്, ഡിവീസ് ലാബ്, ഒഎന്‍ജിസി എന്നീ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലുള്ളത്.

 

---- facebook comment plugin here -----

Latest