Connect with us

Business

വിപണിയില്‍ കനത്ത തകര്‍ച്ച; സെന്‍സെക്‌സ് 1,484 പോയിന്റ് ഇടിഞ്ഞു, നിഫ്റ്റി 25,400 ന് താഴെ

ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം കഴിഞ്ഞ സെഷനില്‍ 514.18 ലക്ഷം കോടി രൂപയില്‍ നിന്ന് 508.93 ലക്ഷം കോടി രൂപയായി കുറഞ്ഞു.

Published

|

Last Updated

മുംബൈ| നേട്ടത്തോടെ ആരംഭിച്ച വിപണിയില്‍ കനത്ത തകര്‍ച്ച. ബിഎസ്ഇ സെന്‍സെക്‌സ് 1484 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 25400 ന് താഴെയെത്തി. വ്യാപാരം അവസാനിക്കുമ്പോള്‍, സെന്‍സെക്‌സ് 1,483.72 പോയിന്റ് അഥവാ 1.77 ശതമാനം ഇടിഞ്ഞ് 82,435.99 ലും നിഫ്റ്റി 450.95 പോയിന്റ് അഥവാ 1.75 ശതമാനം ഇടിഞ്ഞ് 25,349.65 ലും എത്തി. രണ്ട് ദിവസത്തെ വിജയക്കുതിപ്പിന് വിരാമമിട്ടാണ് ഇന്ന് നഷ്ടത്തില്‍ വിപണി ക്ലോസ് ചെയ്തത്. അഞ്ച് മാസത്തിനിടയിലെ ഏറ്റവും വലിയ ഒറ്റ ദിവസത്തെ ഇടിവാണിത്. സ്വകാര്യ-പൊതുമേഖലാ ബേങ്കുകളിലും മെറ്റല്‍ ഓഹരികളിലുമുണ്ടായ വില്‍പ്പന സമ്മര്‍ദമാണ് വിപണിയെ ബാധിച്ചത്.

ഇന്നത്തെ ഇടിവോടെ നിക്ഷേപകരുടെ സമ്പത്തില്‍ അഞ്ച് ലക്ഷം കോടിയിലധികം രൂപ ഇടിവുണ്ടായി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ മൊത്തം വിപണി മൂലധനം കഴിഞ്ഞ സെഷനില്‍ 514.18 ലക്ഷം കോടി രൂപയില്‍ നിന്ന് 508.93 ലക്ഷം കോടി രൂപയായി കുറഞ്ഞു.

ടാറ്റാ സ്റ്റീല്‍, ആക്‌സിസ് ബേങ്ക്, ഐസിഐസിഐ ബേങ്ക്, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി ബേങ്ക് എന്നിവയാണ് നിഫ്റ്റിയില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്. ടിസിഎസ്, ടെക് മഹീന്ദ്ര, ശ്രീറാം ഫിനാന്‍സ്, എച്ച്‌സിഎല്‍ ടെക്‌നോളജീസ്, ടൈറ്റന്‍ കമ്പനി എന്നിവ നേട്ടമുണ്ടാക്കി. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ് എന്നിവ ഒഴികെയുള്ള മേഖലാ സൂചികകളില്‍ മെറ്റല്‍, ഓയില്‍ ആന്റ് ഗ്യാസ്, പിഎസ്യു ബേങ്ക്, പ്രൈവറ്റ് ബേങ്ക്, ഇന്‍ഫ്ര, എനര്‍ജി, ഓട്ടോ എന്നിവ 1-3 ശതമാനം ഇടിവ് രേഖപ്പെടുത്തി.നിഫ്റ്റി മിഡ്ക്യാപ്പ് സൂചിക 0.7 ശതമാനം ഇടിഞ്ഞപ്പോള്‍, നിഫ്റ്റി സ്മോള്‍ക്യാപ്പ് സൂചിക 0.66 ശതമാനം ഇടിഞ്ഞു.

വ്യക്തിഗത ഓഹരികളില്‍, ബ്ലോക്ക് ഡീലില്‍ 2.77 കോടി ഓഹരികള്‍ കൈമാറ്റം ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് എപിഎല്‍ അപ്പോളോ ട്യൂബ്‌സ് ഓഹരി വില 21 ശതമാനം ഇടിഞ്ഞു. എസ്ജി മാര്‍ട്ട് ഓഹരികള്‍ 5 ശതമാനം ഇടിഞ്ഞു. അജാക്‌സ് എഞ്ചിനീയറിംഗ് ഓഹരികള്‍ ഏകദേശം 3 ശതമാനം നേട്ടമുണ്ടാക്കി. എപിഎല്‍ അപ്പോളോ ട്യൂബില്‍ നിക്ഷേപം നടത്താന്‍ ബോര്‍ഡ് അനുമതി നല്‍കിയതിനെത്തുടര്‍ന്ന് ടാറ്റ സ്റ്റീല്‍ ഓഹരികള്‍ 8 ശതമാനം ഇടിഞ്ഞു. ഇന്‍ഡസ്ഇന്‍ഡ് ബേങ്ക് ഓഹരികള്‍ 4 ശതമാനം ഇടിഞ്ഞു. ഇന്‍ഡോ കൗണ്ട് ഇന്‍ഡസ്ട്രീസ് രണ്ട് ശതമാനം നേട്ടമുണ്ടാക്കി.

Content Highlights: BSE Sensex fell 1,483.72 points to 82,435.99 and Nifty dropped 450.95 points to 25,349.65 in the sharpest single-day fall in five months. Heavy selling in banking and metal shares wiped out over five lakh crore rupees in investor wealth. APL Apollo Tubes and Tata Steel saw steep declines while IT stocks gained.

 

---- facebook comment plugin here -----

Latest