Business
സെന്‍സെക്സ് 223 പോയന്റ് നേട്ടത്തില്‍; നിഫ്റ്റി 17,300ന് അരികെ
നിഫ്റ്റി ബേങ്ക്, ഓട്ടോ, എഫ്എംസിജി, ഫാര്‍മ, റിയാല്‍റ്റി സൂചികകളാണ് നേട്ടത്തില്‍.
മുംബൈ| രണ്ടാംദിവസവും ഓഹരി സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ സെന്‍സെക്സ് 223 പോയന്റ് നേട്ടത്തില്‍ 57,817ലും നിഫ്റ്റി 63 പോയന്റ് ഉയര്‍ന്ന് 17,285ലുമെത്തി. എച്ച്ഡിഎഫ്സി, അള്‍ട്രടെക് സിമെന്റ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബേങ്ക്, എസ്ബിഐ, വിപ്രോ എന്നീ ഓഹരികള്‍ നേട്ടത്തിലാണുള്ളത്. ടിസിഎസ്, എന്‍ടിപിസി, ടാറ്റ സ്റ്റീല്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.
നിഫ്റ്റി ബേങ്ക്, ഓട്ടോ, എഫ്എംസിജി, ഫാര്‍മ, റിയാല്‍റ്റി സൂചികകളാണ് നേട്ടത്തില്‍. ബിഎസ്ഇ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളിലും നേട്ടത്തിലാണ് വ്യാപാരം നടക്കുന്നത്.
---- facebook comment plugin here -----