Business
സെന്‍സെക്സ് 412 പോയിന്റ് ഉയര്‍ന്നു; നിഫ്റ്റി 17,750ന് മുകളില്‍
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മുന്‍നിര സൂചികകളുമായി ചേര്‍ന്ന് 0.9 ശതമാനം നേട്ടമുണ്ടാക്കി.
ന്യൂഡല്‍ഹി| മൂന്ന് ദിവസത്തെ നഷ്ടത്തിനുശേഷം ഇന്ന് ഓഹരി വിപണി നേട്ടത്തോടെ ക്ലോസ് ചെയ്തു. റിസര്‍വ് ബേങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വര്‍ധിപ്പിക്കാത്തത് നേട്ടത്തിന് കാരണമായിട്ടുണ്ട്. വിപണിയില്‍ ഇന്ന് 0.8 ശതമാനം ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ബിഎസ്ഇ സെന്‍സെക്സ് 412 പോയിന്റ് ഉയര്‍ന്ന് 59,447ലും എന്‍എസ്ഇ നിഫ്റ്റി 17,784ലുമാണ് ക്ലോസ് ചെയ്തത്.
ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ മുന്‍നിര സൂചികകളുമായി ചേര്‍ന്ന് 0.9 ശതമാനം നേട്ടമുണ്ടാക്കി. എഫ്എംസിജി, മെറ്റല്‍, പവര്‍, ഓയില്‍, ഗ്യാസ് സൂചികകള്‍ 1-2 ശതമാനം ഉയര്‍ന്നതോടെ എല്ലാ മേഖലാ സൂചികകളും നേട്ടത്തില്‍ ക്ലോസ് ചെയ്തു.
---- facebook comment plugin here -----