Connect with us

Kerala

തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാവിധി തിങ്കളാഴ്ച

വധശിക്ഷ വേണമെന്നാണ് പ്രൊസിക്യൂഷന്റെ വാദം

Published

|

Last Updated

പാലക്കാട് | തേങ്കുറിശ്ശി ദുരഭിമാനക്കൊലയില്‍ ശിക്ഷാവിധിക്കുന്നത് കോടതി ഒക്ടോബര്‍ 28 തിങ്കളാഴ്ചയിലേക്ക് മാറ്റി. വധശിക്ഷ വേണമെന്നാണ് പ്രൊസിക്യൂഷന്റെ വാദം. ഒന്നും പറയാനില്ലെന്നായിരുന്നു പ്രതികളുടെ പ്രതികരണം.

2020 ക്രിസ്മസ് ദിനത്തിലായിരുന്നു നാടിനെ നടുക്കിയ സംഭവം. ഇതര ജാതിയില്‍നിന്ന് പ്രണയിച്ച് വിവാഹം കഴിച്ച 27 കാരനായ അനീഷ് എന്ന അപ്പു ആണ് കൊല്ലപ്പെട്ടത്. വിവാഹത്തിന്റെ 88-ാം നാളില്‍ അനീഷ് കുത്തേറ്റ് മരിക്കുകയായിരുന്നു.

കേസില്‍ അനീഷിന്റെ ഭാര്യഹരിതയുടെ അമ്മാവന്‍ ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ സുരേഷ് ഒന്നാംപ്രതിയും ഹരിതയുടെ അച്ഛന്‍തേങ്കുറുശ്ശി ഇലമന്ദം കുമ്മാണി ചെറുതുപ്പല്ലൂര്‍ പ്രഭുകുമാര്‍ രണ്ടാംപ്രതിയുമാണ്.

 

Latest