Connect with us

Saudi Arabia

വേര്‍പിരിയല്‍ ശസ്ത്രക്രിയ; സിറിയന്‍ സയാമീസ് ഇരട്ടകളായ സെലിനും എലീനും റിയാദിലെത്തി

സെലിനെയും എലീനെയും നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുല്ലസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് മാറ്റി

Published

|

Last Updated

റിയാദ്  | സിറിയന്‍ സയാമീസ് ഇരട്ടകളായ സെലിനും എലീന്‍ അബ്ദുള്‍മോനെയിം അല്‍ഷിബ്ലിയെയും വേര്‍പിരിയല്‍ ശസ്ത്രക്രിയക്കായി റിയാദിലെത്തിച്ചു.സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെയും നിര്‍ദേശപ്രകാരം സഊദി പ്രതിരോധ മന്ത്രാലയത്തിന്റെ മെഡിക്കല്‍ ഇവാക്വേഷന്‍ വിമാനത്തില്‍ കുടുംബത്തോടൊപ്പം റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിച്ചെത്

സെലിനെയും എലീനെയും നാഷണല്‍ ഗാര്‍ഡ് മന്ത്രാലയത്തിന് കീഴിലുള്ള കിംഗ് അബ്ദുല്ലസീസ് മെഡിക്കല്‍ സിറ്റിയിലെ കിംഗ് അബ്ദുല്ല സ്‌പെഷ്യലിസ്റ്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിലേക്ക് മാറ്റി. ശസ്ത്രക്രിയാ വേര്‍തിരിവ് നടത്താനുള്ള സാധ്യതയും വിലയിരുത്തിയതിനായി മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കും.

മാനുഷിക മൂല്യങ്ങളോടും അതിന്റെ മികച്ച മെഡിക്കല്‍ വൈദഗ്ധ്യത്തോടുമുള്ള സഊദി അറേബ്യയുടെ പ്രതിബദ്ധതയാണ് പ്രതിഫലിപ്പിക്കുന്നതെന്ന് റോയല്‍ കോടതിയുടെ ഉപദേശകനും കിംഗ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ (കെഎസ്റിലീഫ്) സൂപ്പര്‍വൈസര്‍ ജനറലും സര്‍ജിക്കല്‍ ആന്‍ഡ് മള്‍ട്ടി ഡിസിപ്ലിനറി ടീം മേധാവിയുമായ ഡോ. അബ്ദുല്ല അല്‍ റബീഹ് പറഞ്ഞു

1990-ല്‍ സ്ഥാപിതമായ സഊദി കണ്‍ജോയിന്‍ഡ് ട്വിന്‍സ് പ്രോഗ്രാം വഴി 26 രാജ്യങ്ങളില്‍ നിന്നുള്ള 61 വേര്‍പിരിയല്‍ ശസ്ത്രക്രിയകളാണ് നടത്തിയത്. സഊദിയില്‍ എത്തിയതിന് ശേഷം ലഭിച്ച ഊഷ്മളമായ സ്വീകരണത്തിനും ആതിഥ്യമര്യാദയ്ക്കും സഊദി ഭരണാധികാരികള്‍ക്കും ജനങ്ങള്‍ക്കും സിറിയന്‍ ഇരട്ടകളുടെ കുടുംബം നന്ദി അറിയിച്ചു