Kerala
സീരിയൽ നടനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കം
രണ്ട് ദിവസം മുമ്പാണ് താരം ഹോട്ടലിൽ മുറിയെടുത്തത്.
തിരുവനന്തപുരം | സീരിയൻ നടൻ ദിലീപ് ശങ്കറിനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കട്ടിലിന് താഴെ വീണ്കിടക്കുന്ന നിലയിലായിരന്നു മൃതദേഹം. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് വിവരം. സീരിയൽ ഷൂട്ടിംഗിലായിരുന്നു ദിലീപ് രണ്ട് ദിവസം മുമ്പാണ് ഹോട്ടലിൽ മുറിയെടുത്തത്.
ഇന്ന് ഷൂട്ടിങ് തുടങ്ങിയപ്പോൾ നടനെ ബന്ധപ്പെടാൻ സാധിച്ചില്ല. തുടർന്ന് അണിയറ പ്രവർത്തകർ അന്വേഷിച്ച് ഹോട്ടലിൽ എത്തുകയായിരുന്നു. മുറിയിൽനിന്നും ദുർഗന്ധം വരുന്നതായി ശ്രദ്ധയിൽപെട്ട ജീവനക്കാ4ർ വിഷയം പോലീസിൽ അറിയിച്ചു. പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്.
നോർത്ത് 24 കാതം, ചാപ്പാ കുരിശ്, ഏഴ് സുന്ദര രാത്രികൾ, കല്ലുകൊണ്ടൊരു പെണ്ണ് തുടങ്ങിയ സിനിമകളിലും അമ്മയറിയാതെ, പഞ്ചാഗ്നി തുടങ്ങി നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.