Connect with us

International

പാക് സെെനിക താവളത്തിൽ സ്ഫോടന പരമ്പര; നാശനഷ്ടങ്ങളില്ല

സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകൾ അകലെ കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു

Published

|

Last Updated

ഇസ്‌ലാമാബാദ് | പാക് സൈന്യത്തിന്റെ സിയാല്‍ കോട്ട് സൈനിക താവളത്തില്‍ സ്ഫോടനമുണ്ടായി. നിലവില്‍ ഇതുമൂലമുണ്ടായ നാശനഷ്ടങ്ങളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല. സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ അകലെ കേട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സിയാല്‍കോട്ടിലെ സൈനിക താവളത്തില്‍ നിരവധി സ്ഫോടനങ്ങള്‍ നടന്നിട്ടുണ്ടെന്ന് പാകിസ്ഥാന്‍ ദിനപത്രമായ ഡെയ്ലി മിലാപ്പിന്റെ എഡിറ്റര്‍ ഋഷി സൂരി ട്വീറ്റ് ചെയ്തു. ആയുധങ്ങള്‍ സൂക്ഷിക്കുന്ന സ്ഥലമാണിതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തീജ്വാലകള്‍ എല്ലായിടത്തും കാണാം. സംഭവത്തിന്റെ കാരണങ്ങള്‍ ഇനിയും കണ്ടെത്താനായിട്ടില്ല.

സംഭവത്തില്‍ ഇതുവരെ ആരും മരിച്ചതായി റിപ്പോര്‍ട്ടുകളില്ല. ഈ സ്ഫോടനങ്ങളെ കുറിച്ച് പാകിസ്ഥാന്‍ സൈന്യത്തിന്റെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളും ലഭിച്ചിട്ടില്ല.

പാക്കിസ്ഥാനിലെ ഏറ്റവും പഴക്കമേറിയതും പ്രധാനപ്പെട്ടതുമായ കന്റോണ്‍മെന്റ് ഏരിയയാണ് സിയാല്‍കോട്ട് കാന്റ് പ്രദേശം. 1852-ല്‍ ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയാണ് ഇത് സ്ഥാപിച്ചത്.

അടുത്തിടെ പാക്കിസ്ഥാനിലെ പെഷവാറില്‍ ജുമുഅ നിസ്‌കാരത്തിനിടെ പള്ളിയില്‍ ചാവേര്‍ ആക്രമണം നടന്നിരുന്നു. 56 പേര്‍ ഈ ആക്രമണത്തില്‍ മരിച്ചു. 190ലധികം പേര്‍ക്ക് പരിക്കേറ്റു.