Connect with us

Kerala

കൊടും ക്രിമിനലുകള്‍: അത്യന്തം അപകടകാരികളായ സഹോദരന്‍മാര്‍ അറസ്റ്റില്‍

ഇരുവരും പത്തും 14ഉം ക്രിമിനല്‍ കേസുകളിലെ പ്രതികളാണ്

Published

|

Last Updated

പത്തനംതിട്ട | ഇലവുംതിട്ട പോലീസ് സ്റ്റേഷനില്‍ റൗഡി ലിസ്റ്റില്‍ പെട്ട അത്യന്തം അപകടകാരികളായ ഇരട്ടസഹോദരന്‍മാരെ വധശ്രമ കേസില്‍ ഡാന്‍സാഫ് സംഘം ഇലവുംതിട്ട പോലീസ് ഇന്‍സ്‌പെക്ടര്‍ ടി കെ വിനോദ് കൃഷ്ണന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ചെന്നീര്‍ക്കര പ്രക്കാനം വലിയവട്ടം കുന്നുംപുറത്ത് വീട്ടില്‍ വിഷ്ണു എന്ന ശേഷാസെന്‍(37), കണ്ണന്‍ എന്ന് വിളിക്കുന്ന മായാസെന്‍(37) എന്നിവരാണ് അറസ്റ്റിലായത്.

ഇലവുംതിട്ടയിലെ ബാറില്‍ നിന്ന് ഭക്ഷണം കഴിച്ചിറങ്ങിയ മെഴുവേലി ആലക്കോട് കുന്നംമ്പള്ളികുഴിയില്‍ വീട്ടില്‍ ജിജോ ജോണി (38)നെ മര്‍ദിച്ച കേസിലാണ് അറസ്റ്റ്. കേസില്‍ നാല് പ്രതികളാണുള്ളത്. അറസ്റ്റിലായവര്‍ ഒന്നും രണ്ടും പ്രതികളാണ്. മൂന്നും നാലും പ്രതികളായ സുധി, സജിത്ത് എന്നിവര്‍ക്ക് അന്വേഷണം ഊര്‍ജിതമാക്കി.

പത്തനംതിട്ട ഡിവൈ എസ് പി എസ് നന്ദകുമാറിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. ശേഷാസെന്‍ പോലീസിനെ ആക്രമിച്ചതിനെടുത്തത് ഉള്‍പ്പെടെ 14 ക്രിമിനല്‍ കേസുകളിലും മായാസെന്‍ 10 ക്രിമിനല്‍ കേസുകളിലും പ്രതിയായിട്ടുണ്ട്. ഇലവുംതിട്ടക്ക് പുറമേ ഏനാത്ത് ചിറ്റാര്‍ പത്തനംതിട്ട, ആറന്മുള, പത്തനംതിട്ട എക്സൈസ് എന്നിവിടങ്ങളിലാണ് ക്രിമിനല്‍ കേസുകളുള്ളത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. എസ് ഐ. പി എന്‍ അനില്‍കുമാര്‍, എസ് സി പി ഓ ധനൂപ് എന്നിവരും പോലീസ് സംഘത്തിലുണ്ട്.

 

Latest