Kerala
മാത്യു കുഴല്‍നാടനെതിരെ വിജിലന്‍സിന്റെ ഗുരുതര കണ്ടെത്തല്‍; 50 സെന്റ് പുറംപോക്ക് ഭൂമി കൈയ്യേി
ആധാരത്തിലേതിനേക്കാള്‍ കൂടുതല്‍ ഭൂമി ഉണ്ടോയെന്ന് അറിയില്ലെന്നും ഭൂമി വാങ്ങിയ ശേഷം അളന്നു നോക്കിയിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍
തൊടുപുഴ | മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കെതിരെ ഗുരുതര കണ്ടെത്തലുമായി വിജിലന്‍സ് . പ്രാഥമിക അന്വേഷണത്തില്‍ 50 സെന്റ് പുറംപോക്ക് ഭൂമി കൈയ്യേറി മതില്‍ നിര്‍മിച്ചതായി വിജിലന്‍സ് കണ്ടെത്തി. ഇതിന് പുറമെ ഭൂമി റജിസ്ട്രേഷനിലും ക്രമക്കേട് ഉണ്ടെന്നും കെട്ടിടത്തിന്റെ കാര്യം മറച്ചുവച്ചുവെന്നും വിജിലന്‍സ് പറയുന്നു. അധികമുള്ള ഭൂമി തിരിച്ചുപിടിക്കാന്‍ റവന്യൂ വകുപ്പിനോട് വിജിലന്‍സ് ശിപാര്‍ശ ചെയ്യും.
അതേസമയം, ആധാരത്തിലേതിനേക്കാള്‍ കൂടുതല്‍ ഭൂമി ഉണ്ടോയെന്ന് അറിയില്ലെന്നും ഭൂമി വാങ്ങിയ ശേഷം അളന്നു നോക്കിയിട്ടില്ലെന്നും മാത്യു കുഴല്‍നാടന്‍ എം എല്‍ എ പ്രതികരിച്ചു. അളന്നുനോക്കി കൂടുതലുണ്ടെങ്കില്‍ തുടര്‍നടപടി എടുക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു അതേ സമയം, സംശയത്തിന്റെ പുകമറ സൃഷ്ടിക്കുന്നതിനു വേണ്ടിയാണു നടപടിയെങ്കില്‍ അത് അനുവദിക്കില്ല. ഭൂമി തന്ന ആളുകള്‍ ഇട്ടിട്ടുള്ള അതിരടയാളം മാത്രമാണ് ഇപ്പോഴും ഉള്ളത്. ഞാന്‍ വാങ്ങിയശേഷം പ്രത്യേകമായി അളന്നിട്ടില്ലെന്നം മാത്യു കുഴല്‍നാടന്‍ മാധ്യമങ്ങളോട് പറഞ്ഞു.