Connect with us

From the print

ജിപേയില്‍ ബില്ലടക്കുമ്പോള്‍ സര്‍വീസ് ചാര്‍ജ്

ഇതോടെ, സമാന ഫീസ് ഈടാക്കുന്ന ഫോണ്‍പേ, പേടിഎം പോലുള്ള യു പി ഐ ആപ്പുകളുടെ പട്ടികയില്‍ ഗൂഗിള്‍പേയും ഉള്‍പ്പെട്ടു.

Published

|

Last Updated

മുംബൈ | പ്രമുഖ യു പി ഐ (യൂനിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്) പ്ലാറ്റ്ഫോമായ ഗൂഗിള്‍ പേ വൈദ്യുതി, പാചക വാതക ബില്ലുകള്‍ ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി ബില്‍ പേമെന്റുകള്‍ക്കുള്ള കണ്‍വീനിയന്‍സ് ഫീസ് ഏര്‍പ്പെടുത്തിത്തുടങ്ങി.

നേരത്തേ, കുറഞ്ഞ മൂല്യമുള്ള ഇടപാടുകള്‍ക്ക് സൗജന്യമായിരുന്ന സേവനം ഇപ്പോള്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് നടത്തുന്ന പേപേമെന്റുകള്‍ക്ക് 0.5 മുതല്‍ ഒരു ശതമാനം വരെ ജി എസ് ടി ഉള്‍പ്പെടെ ഈടാക്കുന്നു. വൈദ്യുതി ബില്‍ അടക്കുന്‌പോള്‍ ഒരു ഉപഭോക്താവ് ഏകദേശം 15 രൂപയാണ് കണ്‍വീനിയന്‍സ് ഫീസായി നല്‍കേണ്ടിവരുന്നത്. ഒരു വര്‍ഷം മുമ്പ് ഏര്‍പ്പെടുത്തിയ മൊബൈല്‍ റീചാര്‍ജുകള്‍ക്കുള്ള മൂന്ന് രൂപ കണ്‍വീനിയന്‍സ് ഫീസിന്റെ തുടര്‍ച്ചയായ നടപടിയാണിത്.

ഇതോടെ, സമാന ഫീസ് ഈടാക്കുന്ന ഫോണ്‍പേ, പേടിഎം പോലുള്ള യു പി ഐ ആപ്പുകളുടെ പട്ടികയില്‍ ഗൂഗിള്‍പേയും ഉള്‍പ്പെട്ടു. യു പി ഐ ഇടപാടുകളുടെ 37 ശതമാനം വിഹിതമുള്ള ഗൂഗിള്‍ പേ, വാള്‍മാര്‍ട്ട് പിന്തുണയുള്ള ഫോണ്‍പേക്ക് ശേഷം രണ്ടാമത്തെ വലിയ കമ്പനിയാണ്. ജനുവരിയില്‍ 8.26 ലക്ഷം കോടി രൂപയുടെ യു പി ഐ ഇടപാടുകളാണ് ഗൂഗിള്‍ പേ നടത്തിയത്.

 

Latest