Connect with us

Business

വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്കും കുടുംബത്തിനും സേവനം; കൈകോര്‍ത്ത് ലുലു ഗ്രൂപ്പും ആര്‍ എം എയും

ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലുലു ഷോപ്പിംഗ് കാര്‍ഡുകള്‍ നല്‍കും.

Published

|

Last Updated

അബൂദബി | യു എ ഇയിലെ വിരമിച്ച സൈനിക ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും അനുബന്ധ സ്ഥാപനങ്ങള്‍ക്കും സേവനം നല്‍കാന്‍ മേഖലയിലെ പ്രമുഖ ചില്ലറ വ്യാപാര സ്ഥാപനമായ ലുലു ഗ്രൂപ്പുമായി റിട്ടയേര്‍ഡ് മിലിട്ടറി അസോസിയേഷന്‍ (ആര്‍ എം എ) യു എ ഇ കൈകോര്‍ത്തു. ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ലുലു ഷോപ്പിംഗ് കാര്‍ഡുകള്‍ നല്‍കും. ഇത് സംബന്ധിച്ച ധാരണാപാത്രത്തില്‍ റിട്ട. മിലിട്ടറി അസോസിയേഷന്റെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ മേജര്‍ ജനറല്‍ പൈലറ്റ് (ആര്‍) ഖലഫ് നാസര്‍ റാഷിദ് അല്‍ ഖുബൈസിയും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എം എ യൂസഫലിയും ഒപ്പ് വെച്ചു.

എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, മേജര്‍ ജനറല്‍ എന്‍ജിനീയര്‍ അഹമ്മദ് ഖല്‍ഫാന്‍ മുഹമ്മദ് അല്‍ ഖുബൈസി, അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് പബ്ലിക് അഫയേഴ്‌സ് എക്്‌സിക്യൂട്ടീവ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഹമദ് നാസര്‍ അല്‍ സാബി, മേജര്‍ പൈലറ്റ് അലി മുഹമ്മദ് സയീദ് അല്‍ അമീമി, ലുലു ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സൈഫി രൂപാവാല, എക്സിക്യൂട്ടീവ് ഡയറക്ടര്‍ എം എ അഷ്റഫ് അലി, അബൂദബി ഡയറക്ടര്‍ ടി പി അബുബേക്കര്‍, കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍, ലുലു മീഡിയ ഹെഡ് ബിജു കൊട്ടാരത്തില്‍ സംബന്ധിച്ചു.

‘വിരമിച്ച സൈനിക ഉദ്യോഗസ്ഥരുടെ കൂട്ടായ്മയായ റിട്ട. മിലിട്ടറി അസോസിയേഷനുമായി സഹവസിക്കുന്നതില്‍ അതിയായ സന്തോഷമുണ്ട്. ഈ മഹത്തായ സംരംഭത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് ഒരു ബഹുമതിയാണ്. യു എ ഇ ഭരണകൂടത്തിന്റെ പിന്തുണക്ക് നന്ദി അറിയിക്കാന്‍ ഞങ്ങള്‍ ഈ അവസരം ഉപയോഗിക്കുന്നു.’ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി പറഞ്ഞു.

 

Latest