prathivaram poem
സേവനം
ശൂന്യമാമെൻജന്മം ശേഷിപ്പൂ കാണാക്കാഴ്ചയുടെ വിഴുപ്പും പേറി സേവനമല്ലോ എന്റെ ലക്ഷ്യം ഈ പാരിൽ...
എൻ ജന്മം ഈ ഭൂമിയിൽ ശേഷിപ്പൂ
സേവനമല്ലോ എൻ ജീവിത ലക്ഷ്യം
ഈ പാരിൽ അനാഥമായെൻ ജന്മം
അവശേഷിപ്പൂ കാണാക്കാഴ്ചകൾക്കായി
മൺമറഞ്ഞ എന്റെ സ്വപ്നങ്ങളെല്ലാം
മൂടിപ്പുതച്ച കടമകൾക്ക് മുന്നിൽ
തണ്ടിലെ പൂവായി കഴിഞ്ഞ കാലം
മുൾമുന കൊണ്ടെൻ
ഹൃദയനോവായ് മാറുമ്പോൾ
ധനമോഹത്തിനകപ്പെട്ട സുഖം
ശാശ്വതമല്ലല്ലോ ഈ പാരിൽ സത്യം
തേങ്ങിയ മനസ്സുകളിലെ രോദനം
പേമാരിയായി തീർന്ന നിമിഷം
അഗ്നിയെ കെടുത്തിയ അശ്രു
മനസ്സിൽ വിങ്ങലായി മുഴങ്ങുമ്പോൾ
വർണിക്കാൻ വരികളില്ല പാരിൽ
ശൂന്യമാമെൻജന്മം ശേഷിപ്പൂ
കാണാക്കാഴ്ചയുടെ വിഴുപ്പും പേറി
സേവനമല്ലോ എന്റെ ലക്ഷ്യം
ഈ പാരിൽ…
---- facebook comment plugin here -----