Kuwait
ബയോ മെട്രിക്ക് പരിശോധനകേന്ദ്രങ്ങളിലെ സേവനം ജനുവരി 31 ന് അവസാനിക്കും
ഇനിയും ഒന്നര ലക്ഷം വിദേശികള്‍ ബയോ മെട്രിക്ക് പൂര്‍ത്തിയാക്കാന്‍ ഉണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
കുവൈത്ത് സിറ്റി |കുവൈത്തില്‍ ബയോമേട്രിക്ക് പരിശോധനകേന്ദ്രങ്ങളിലെ സായാഹ്നഷിഫ്റ്റ് ഈ മാസം 31ന് അവസാനിക്കുന്നതാണെന്ന് ജനറല്‍ ഡിപ്പാര്‍ട്‌മെന്റ ഓഫ് ക്രിമിനല്‍ എവിടന്‍സ് വിഭാഗം അറിയിച്ചു.
കുവൈത്തിലെ മുഴുവന്‍ ഗവര്‍ണാറേറ്റുകളിലെയും വിരലടയാള പരിശോധന കേന്ദ്രങ്ങളില്‍ ഈമാസം അവസാനം വരെ ആഴ്ചയിലെ 7 ദിവസവും കാലത്ത് എട്ട് മണി മുതല്‍ രാത്രി 8വരെ പരിശോധന തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
എന്നാല്‍ ഫെബ്രുവരി 1 ഞായറാഴ്ച മുതല്‍ വ്യാഴാഴ്ച വരെയുള്ള ദിവസങ്ങളില്‍ രാവിലെ 8 മുതല്‍ ഉച്ചക്ക് രണ്ട്മണി വരെയായിക്കും പ്രവര്‍ത്തനം ഉണ്ടായിക്കുക എന്നും അവര്‍ പറഞ്ഞു. ഇനിയും ഒന്നര ലക്ഷം വിദേശികള്‍ ബയോ മെട്രിക്ക് പൂര്‍ത്തിയാക്കാന്‍ ഉണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
---- facebook comment plugin here -----