Connect with us

Kerala

എംആര്‍ അജിത് കുമാറിന് തിരിച്ചടി; വിജിലന്‍സ് നല്‍കിയ ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് മടക്കി ഡയറക്ടര്‍

കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചക്ക് വരാനും യോഗേഷ് ഗുപ്ത നിര്‍ദ്ദേശം നല്‍കി.

Published

|

Last Updated

തിരുവനന്തപുരം| എഡിജിപി എംആര്‍ അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മടക്കി അയച്ച് ഡയറക്ടര്‍ യോഗേഷ് ഗുപ്ത. കൂടുതല്‍ കാര്യങ്ങളില്‍ വ്യക്തത വേണമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്‌പെഷ്യല്‍ ഇന്‍വസ്റ്റിഗേഷന്‍ യൂണിറ്റ് എസ്പിയാണ് വിഷയത്തില്‍ അന്വേഷണം നടത്തിയത്. കൂടുതല്‍ അന്വേഷണം നടത്തി ഫയലുമായി നേരിട്ട് ചര്‍ച്ചക്ക് വരാനും യോഗേഷ് ഗുപ്ത നിര്‍ദ്ദേശം നല്‍കി. അനധികൃത സ്വത്ത് സമ്പാദനത്തിലടക്കം അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയതായിരുന്നു റിപ്പോര്‍ട്ട് .

അനധികൃതമായി സ്വത്ത് സമ്പാദിച്ചു, കവടിയാറിലെ ആഢംബര വീട് നിര്‍മാണം, കുറവന്‍കോണത്തെ ഫ്‌ലാറ്റ് വില്‍പ്പനയില്‍ ക്രമക്കേട്, മലപ്പുറം എസ്പി ക്യാമ്പ് ഓഫീസിലെ മരംമുറിയുമായി ബന്ധപ്പെട്ട വിഷയം എന്നിങ്ങനെ നാല് ആരോപണങ്ങളാണ് പ്രധാനമായും അജിത് കുമാറിനെതിരെ ഉയര്‍ന്നുവന്നത്. എന്നാല്‍ ഇതില്‍ അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല എന്നായിരുന്നു വിജിലന്‍സ് റിപ്പോര്‍ട്ട്. വിജിലന്‍സിന്റെ ഈ ക്ലീന്‍ ചിറ്റാണ് ഇപ്പോള്‍ ഡയറ്കടര്‍ മടക്കി അയച്ചിരിക്കുന്നത്.

ഇതിനിടയില്‍ അജിത്കുമാറിന് പകരം എസ് ശ്രീജിത്തിന് ബറ്റാലിയന്‍ എഡിജിപിയുടെ ചുമതല നല്‍കി. വര്‍ക്കിങ് അറേഞ്ച്‌മെന്റ് എന്ന നിലയിലാണ് ഉത്തരവ്. ഈ മാസം 18 വരെ അജിത് കുമാര്‍ അവധിയിലാണ്.

 

 

Latest