Connect with us

National

തമിഴ്‌നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി; ബില്ലുകള്‍ പിടിച്ചുവെക്കുന്നത് നിയമവിരുദ്ധമെന്ന് സുപ്രീംകോടതി

ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി ഉത്തരവ്

Published

|

Last Updated

ന്യൂഡല്‍ഹി | തമിഴ്‌നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി.ബില്ലു പിടിച്ചുവെക്കുന്ന ഗവര്‍ണറുടെ നടപടി നിയമവിരുദ്ധമെന്ന് സുപ്രീംകോടതി.സഭ പാസാക്കിയ ബില്ലുകള്‍ക്ക് ഗവര്‍ണര്‍ക്ക് വിറ്റോ അധികാരമില്ല.ഗവർണർക്കെതിരായ തമിഴ്നാട് സർക്കാരിന്‍റെ  ഹരജിയിലാണ് നിര്‍ണായക ഉത്തരവ്.

ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സുപ്രീംകോടതി ഉത്തരവ്.രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പത്ത് ബില്ലുകള്‍ മാറ്റിവെച്ചത്  നിയമവിരുദ്ധമാണ്.ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകൾ നിയമം കൊണ്ടുവരുന്നത്. അതിൽ തടയിടുന്ന നിലപാട് ശരിയല്ല.

രാഷ്ട്രപതിക്ക് വിട്ട ബില്ലുകള്‍ റദ്ദാക്കേണ്ടതാണെന്നും കോടതി നിരീക്ഷിച്ചു.ബില്ലുകളില്‍ മൂന്ന് മാസത്തിനകം തീരുമാനമെടുക്കണം.സഭ രണ്ടാമതും പാസാക്കിയ ബില്ലിന്‍മേല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.