Connect with us

Kerala

സ്വർണക്കടത്ത് കേസിൽ ഒത്തുതീർപ്പിന് ശ്രമിച്ചു; നാട് വിടാൻ കോടികൾ വാഗ്ദാനം ചെയ്തു; കൂടുതൽ ആരോപണങ്ങളുമായി സ്വപ്ന

കണ്ണൂരിൽ നിന്ന് വിജയപിള്ള എന്നയാൾ മൂന്ന് ദിവസം മുമ്പ് തന്നെ വിളിച്ച് ഒത്തുതീർപ്പിന് ശ്രമിച്ചതായി ഫേസ്ബുക്ക് ലൈവിലാണ് സ്വപ്ന വെളിപ്പെടുത്തിയത്

Published

|

Last Updated

കൊച്ചി | സ്വർണക്കടത്ത് കേസിൽ കൂടുതൽ ആരോപണങ്ങളുമായി സ്വപ്ന സുരേഷ്. കണ്ണൂരിൽ നിന്ന് വിജയപിള്ള എന്നയാൾ മൂന്ന് ദിവസം മുമ്പ് തന്നെ വിളിച്ച് ഒത്തുതീർപ്പിന് ശ്രമിച്ചതായി ഫേസ്ബുക്ക് ലൈവിൽ സ്വപ്ന വെളിപ്പെടുത്തി.

ബംഗളൂരുവിൽ നിന്ന് ജയ്പൂരിലേക്കോ ഹരിയാനയിലേക്കോ മാറണമെന്നാണ് വിജയ് പിള്ള ആവശ്യപ്പെട്ടതെന്ന്  സ്വപ്ന പറഞ്ഞു. പ്രതിഫലമായി 30 കോടി രൂപ വാഗ്ദാനം നൽകിയെന്നും രണ്ട് ദിവസത്തിനകം നാടുവിടണമെന്നും സഹകരിച്ചില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും അവർ വെളിപ്പെടുത്തി. എം വി ഗോവിന്ദൻ പറഞ്ഞതനുസരിച്ചാണ് താൻ ബന്ധപ്പെടുന്നതെന്ന് വിജയ് പിള്ള പറഞ്ഞതെന്നും സ്വപ്ന പറഞ്ഞു.

മുഖ്യമന്ത്രി അടക്കമുള്ളവര്‍ക്കെതിരേ സംസാരിക്കുന്നത് നിര്‍ത്തണമെന്നും യു.കെയിലേക്കോ മലേഷ്യയിലേക്കോ പോകാനുള്ള വിസ നല്‍കാമെന്ന് വാഗ്ദാനം ചെയ്‌തെന്നും സ്വപ്‌ന കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി, ഭാര്യ കമല, മകള്‍ വീണ എന്നിവര്‍ക്കെതിരായ തെളിവുകള്‍ താന്‍ പറയുന്നവര്‍ക്ക് കൈമാറണമെന്നും ഇയാള്‍ ആവശ്യപ്പെട്ടു. ജീവനുണ്ടെങ്കില്‍ പിണറായി വിജയന്റെ നിയമവിരുദ്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും പുറത്തു കൊണ്ടുവരുമെന്നും സ്വപ്‌ന ഫേസ്ബുക്ക് ലൈവിൽ പറഞ്ഞു

ലൈവിന് പിന്നാലെ ബംഗളൂരുവിലെ ഹോട്ടലിൽ വിജയപിള്ളയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങളും സ്വപ്ന പുറത്തുവിട്ടു.

Latest