Connect with us

Kerala

ജോലി വാഗ്ദാനം ചെയ്ത് ഏഴരക്കോടി തട്ടിയെടുത്തു; യുവാവ് അറസ്റ്റില്‍

ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാര്‍ഥികള്‍ പോലീസില്‍ പരാതി നല്‍കി.

Published

|

Last Updated

തൃപ്പൂണിത്തുറ |  ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ സംഭവത്തില്‍ ഒരാള്‍ പിടിയില്‍. കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജ് ആണ് തൃപ്പൂണിത്തുറ പോലീസിന്റെ പിടിയിലായത്. അയര്‍ലന്‍ഡ് ഉള്‍പ്പടെയുള്ള വിദേശരാജ്യങ്ങളിലെ സ്ഥാപനങ്ങളില്‍ ജോലി് വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി ഏഴരക്കോടിയോളം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

350 പേരില്‍ നിന്നും രണ്ട് ലക്ഷം രൂപ വീതം ഏഴര കോടിയാണ് തട്ടിയത്. ജോലി ലഭിക്കാതായത്തോടെ ഉദ്യോഗാര്‍ഥികള്‍ പോലീസില്‍ പരാതി നല്‍കി. ഇതിന് പിന്നാലെ തൃപ്പൂണിത്തുറയില്‍ വാടകക്ക് താമസിക്കുന്ന കൊടുങ്ങല്ലൂര്‍ സ്വദേശി സൂരജിനെ ഹില്‍ പാലസ് പോലീസ് അറസ്റ്റ് ചെയ്യുകയായായിരുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇയാള്‍ക്കെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കൂട്ട്പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

Latest