National
ബംഗാളിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഏഴ് മരണം
വീട്ടിൽ സൂക്ഷിച്ചിരുന്ന പടക്കങ്ങൾ കത്തിച്ചതിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം.

കൊല്‍ക്കത്ത | പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് ഏഴ് മരണം.പത്തര്‍ പ്രതിമ ബ്ലോക്കിലെ ധോലഘട്ട് ഗ്രാമത്തിലെ ഒരു വീട്ടിലെ നാല് കുട്ടികളും രണ്ട് സ്ത്രീകളുമാണ് മരിച്ചത്.
ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായത്.പരുക്കേറ്റ ഒരു സ്ത്രീയെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.രണ്ട് ഗ്യാസ് സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
വീട്ടില്‍ സൂക്ഷിച്ചിരുന്ന പടക്കങ്ങള്‍ കത്തിച്ചതാണ് സ്‌ഫോടനം ഉണ്ടാവാന്‍ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
---- facebook comment plugin here -----