Connect with us

Kerala

പുതുവര്‍ഷ ദിനത്തില്‍ വാഹനാപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത് ഏഴുപേര്‍ക്ക്

സ്‌കൂള്‍ ബസ്സ് മറിഞ്ഞ അപകടം കേരളത്തെ നടുക്കി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് പുതുവര്‍ഷ ദിനത്തില്‍ വിവിധ ഇടങ്ങളിലായി ഉണ്ടായ വാഹനാപകടങ്ങളില്‍ മരിച്ചത് ഏഴ് പേര്‍. പുതുവര്‍ഷ ദിനത്തില്‍ വൈകുന്നേരത്തോടെ നാടിനെ നടുക്കിയ ദുരന്ത വാര്‍ത്ത എത്തിയത്. കണ്ണൂര്‍ തളിപ്പറമ്പിനടുത്ത് വളക്കൈയില്‍ സ്‌കൂള്‍ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരു വിദ്യാര്‍ഥി മരിച്ചു.

കൊച്ചിയില്‍ വൈപ്പിന്‍ ഗോശ്രീ പാലത്തില്‍ ബൈക്ക് മറിഞ്ഞ് കോളജ് വിദ്യാര്‍ഥികളായ പാലക്കാട് സ്വദേശി ആരോമല്‍, നെയ്യാറ്റിന്‍കര സ്വദേശി നരേന്ദ്രനാഥ് എന്നിവര്‍ മരിച്ചു. പാറശ്ശാലയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അയിര സ്വദേശി മരിച്ചു. പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടയിലാണ് വൈപ്പിന്‍ ഗോശ്രീ പാലത്തില്‍ വച്ച് വിദ്യാര്‍ത്ഥികള്‍ അപകടത്തില്‍പ്പെട്ടത്.

ഇടുക്കി കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിന് എത്തിയവരുടെ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് കാഞ്ഞിരപ്പള്ളി സ്വദേശി ഫൈസല്‍ മരിച്ചു. കാറിന് അകത്തായിരുന്നു ഈ സമയം ഫൈസല്‍. ഫയര്‍ ഫോഴ്സ്, പോലീസിന്റേയും സംയുക്തമായ തിരച്ചിലിലാണ് 350 അടിയോളം താഴ്ചയില്‍ നിന്ന് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

പാറശ്ശാലയില്‍ കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അയിര സ്വദേശി പ്രദീപ് മരിച്ചു. കാറിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരുക്കേറ്റു. എരുമേലി കണമല അട്ടിവളവില്‍ ബസ്സ് മറിഞ്ഞ് ശബരിമല തീര്‍ഥാടക സംഘത്തിലെ ഡ്രൈവര്‍ മരിച്ചു. ആന്ധ്ര സ്വദേശി രാജു ആണ് മരിച്ചത്. ബസ്സിന്റെ അമിതവേഗമാണ് അപകട കാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം വഴയിലയില്‍ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് അരുവിക്കര സ്വദേശി ഷാലു അജയ് മരിച്ചു. പത്തനംതിട്ട നരിയാപുരത്ത് വാഹനാപകടത്തില്‍ ബൈക്ക് യാത്രികനായിരുന്ന അഖില്‍ കൃഷ്ണനും മരിച്ചു. അഖിലിന്റെ ഭാര്യയും കുഞ്ഞും പരിക്കുകളോടെ ചികിത്സയിലാണ്.

 

Latest