National
മധ്യപ്രദേശില്‍ അണക്കെട്ടില്‍ ബോട്ട് മറിഞ്ഞ് ഏഴ് പേരെ കാണാതായി
മറ്റാറ്റില അണക്കെട്ടിലെ ദ്വീപിലുള്ള ഒരു ക്ഷേത്രത്തിലേക്ക് 15 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്

ഭോപ്പാല്‍ | മധ്യപ്രദേശിലെ ശിവപുരി ജില്ലയില്‍ അണക്കെട്ടില്‍ ബോട്ട് മറിഞ്ഞ് മൂന്ന് സ്ത്രീകളെയും നാല് കുട്ടികളെയും കാണാതായി. എട്ട് പേരെ രക്ഷപ്പെടുത്തി.
മറ്റാറ്റില അണക്കെട്ടിലെ ദ്വീപിലുള്ള ഒരു ക്ഷേത്രത്തിലേക്ക് 15 പേരുമായി പോയ ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. ഗ്രാമവാസികളുടെ സഹായത്തോടെ എട്ട് പേരെ രക്ഷപെടുത്തിയതായും 35 നും 55 നും ഇടയില്‍ പ്രായമുള്ള മൂന്ന് സ്ത്രീകളെയും ഏഴ് മുതല്‍ 15 വയസ് വരെ പ്രായമുള്ള നാല് കുട്ടികളെയും അണക്കെട്ടില്‍ കാണാതായതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കാണാതായവരെ കണ്ടെത്തുന്നതിനായി മുങ്ങല്‍ വിദഗ്ധരെ ഉള്‍പ്പെടുത്തി തിരച്ചില്‍ ആരംഭിച്ചു
---- facebook comment plugin here -----