Connect with us

National

ബംഗളൂരുവില്‍ ആനക്കൊമ്പ് വില്‍പനക്ക് ശ്രമിച്ച ഏഴ് പേര്‍ അറസ്റ്റില്‍ 

6.8 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പാണ് ഇവരില്‍ നിന്ന് പിടികൂടിയത്

Published

|

Last Updated

ബംഗളൂരു | ബംഗളൂരുവില്‍ ആനക്കൊമ്പ് വില്‍പന ചെയ്യാന്‍ ശ്രമിച്ച ഏഴ് പേരെ അറസ്റ്റ് ചെയ്തു. റവന്യൂ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരാണ് ഇവരെ പിടികൂടിയത്. മാര്‍ച്ച് അഞ്ചിന് ആനക്കൊമ്പുമായി മൂന്ന് പേരെ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കേസുമായി ബന്ധമുള്ള മറ്റ് നാലു പേരെ കൂടി അറസ്റ്റ് ചെയ്യുന്നത്. 6.8 കിലോഗ്രാം തൂക്കമുള്ള ആനക്കൊമ്പാണ് ഇവരില്‍ നിന്ന് പിടികൂടിയത്.

Latest