Connect with us

Avalanche

അരുണാചലില്‍ ഹിമപാതത്തില്‍ കുടുങ്ങിയ ഏഴ് സൈനികരും മരിച്ചു

തിങ്കളാഴ്ചയാണ് സെെനികർ ഹിമപാതത്തിൽ കുടുങ്ങിയത്

Published

|

Last Updated

ന്യൂഡല്‍ഹി | ഞായറാഴ്ച ഹിമപാതത്തില്‍ കാണാതായ ഏഴ് സൈനികരുടെ മൃതദേഹങ്ങള്‍ അരുണാചല്‍ പ്രദേശില്‍ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസമായി ഇവര്‍ മഞ്ഞില്‍ കുടുങ്ങിക്കിടക്കുകയായിരുന്നെന്ന് സൈന്യം അറിയിച്ചു. കെമാങ് സെക്ടറിലെ ഉയര്‍ന്ന പ്രദേശത്തുണ്ടായ ഹിമപാതത്തിലാണ് സൈനികര്‍ കുടുങ്ങിയത്. ഹിമപാതമുണ്ടായ സ്ഥലത്ത് നിന്ന് എല്ലാ ജവാന്മാരുടെയും മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.

സൈനികര്‍ ഹിമപാതത്തില്‍ കുടുങ്ങിയതായി തിങ്കളാഴ്ച രാവിലെ, സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. അപ്പോള്‍ മുതല്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങിയെങ്കിലും വിഫലമായി.

മഞ്ഞുകാലത്ത് ഉയര്‍ന്ന പ്രദേശങ്ങളില്‍ പട്രോളിംഗ് ബുദ്ധിമുട്ടാണ്. ഇതിനുമുമ്പും നിരവധി സൈനികര്‍ ഹിമപാതത്തില്‍ മരിച്ചിട്ടുണ്ട്. 2021 ഒക്ടോബറില്‍ ഉത്തരാഖണ്ഡിലെ ത്രിശൂല്‍ പര്‍വതത്തിലുണ്ടായ ഹിമപാതത്തില്‍ 5 നാവികസേനാംഗങ്ങള്‍ മരിച്ചു. 2020 മെയില്‍ സിക്കിമിലുണ്ടായ ഹിമപാതത്തില്‍ രണ്ട് സൈനികരും 2019 ല്‍, ഒരു ഹിമപാതം 17 സൈനികരും മരിച്ചിരുന്നു.

 

Latest