Kerala
പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളില്‍ ഈ മാസം ഏഴിന് ഹര്‍ത്താല്‍
സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരേ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ റിവിഷന്‍ ഹരജി നല്‍കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
പത്തനംതിട്ട | ജില്ലയിലെ ഏഴു വില്ലേജുകളില്‍ ജൂണ്‍ ഏഴിന് ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഡി സി ഡി പ്രസിഡന്റ് സതീഷ്‌കൊച്ചുപറമ്പില്‍ പത്തനംതിട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംരക്ഷിത വനമേഖലയ്ക്ക് ചുറ്റും ഒരു കിലോമീറ്റര്‍ പരിസ്ഥിതിലോല മേഖലയായി നിലനിര്‍ത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരേ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ റിവിഷന്‍ ഹരജി നല്‍കണമെന്നാവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ചിറ്റാര്‍, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, വടശേരിക്കര, പെരുനാട്, കൊല്ലമുള വില്ലേജുകളിലാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളത്. വാര്‍ത്താ സമ്മേളനത്തില്‍ ആന്റോ ആന്റണി എം പിയും പങ്കെടുത്തു