Kerala
പതിനേഴുകാരന്‍ കഞ്ചാവുമായി പിടിയില്‍
അമ്മയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും നിയമനടപടികള്‍ കൈകൊള്ളുകയും ചെയ്തു

പത്തനംതിട്ട | അടൂര്‍ പഴകുളം ഭവദാസന്‍ മുക്കില്‍ നിന്നും കഞ്ചാവുമായി കൗമാരക്കാരനെ അടൂര്‍ പോലീസ് പിടികൂടി. എസ് ഐ അനൂപ് ചന്ദ്രന്റെ നേതൃത്വത്തിലാണ് നടപടി സ്വീകരിച്ചത്. ലഹരിവസ്തുവിന്റെ ഉറവിടം തുടങ്ങിയ വിവരങ്ങള്‍ കുട്ടിയില്‍ നിന്നും പോലീസ് ചോദിച്ചറിഞ്ഞു.
അമ്മയെ വിളിച്ചുവരുത്തി കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും നിയമനടപടികള്‍ കൈകൊള്ളുകയും ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് തുടര്‍നടപടികള്‍ കൈക്കൊള്ളും. എസ് ഐക്കൊപ്പം സി പി ഓമാരായ ശ്യാം, രാഹുല്‍, നിതിന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
---- facebook comment plugin here -----