Kerala
പതിനേഴുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍
കുട്ടിയുടെ രക്ഷിതാക്കള്‍ ജോലിക്കുപോയ സമയത്താണ് മരണം സംഭവിച്ചത്.

തൊടുപുഴ | ഇടുക്കി നെടുകണ്ടത്ത് പതിനേഴുകാരി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍. ചില്ലുപാറ കപ്പിത്താന്‍പറമ്പില്‍ അശ്വതിയാണ് മരിച്ചത്. കുട്ടിയുടെ രക്ഷിതാക്കള്‍ ജോലിക്കുപോയ സമയത്താണ് മരണം സംഭവിച്ചത്.
അശ്വതിയെ രക്ഷിതാക്കള്‍ ഫോണില്‍ ബന്ധപ്പെട്ടിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ വീട്ടിലെത്തി നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
അശ്വതി നെടുങ്കണ്ടത്തെ സ്വകാര്യ കോളജിലെ പ്ലസ് ടു വിദ്യാര്‍ഥിനിയാണ് .
---- facebook comment plugin here -----