International
നൈജീരിയയില്‍ യുവജനോത്സവത്തിനിടെ തിരക്കില്‍പ്പെട്ട് നിരവധി മരണം
സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് ഗവര്‍ണര്‍ സെയ് മകിന്‍ഡെ പറഞ്ഞു
ഇബാദാന്‍ | നൈജീരിയയുടെ തെക്കുപടിഞ്ഞാറന്‍ മേഖലയിലെ ഇസ്ലാമിക് ഹൈസ്‌കൂളിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് നിരവധി പേര്‍ മരിച്ചു.
അയ്യായിരത്തോളം പേര്‍ ഒത്തുകൂടിയ യുവജനോത്സവമാണ് ദുരന്തത്തില്‍ കലാശിച്ചത്. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഒയോ സ്റ്റേറ്റിന്റെ തലസ്ഥാനമായ ഇബാദാനിലാണ് സംഭവം.
യുവാക്കളും കുട്ടികളുമാണ് മരിച്ചവരിലേറെയും. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാക്കാനും സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കാനും സുരക്ഷാ സേനയെ വിന്യസിച്ചിട്ടുണ്ടെന്ന് സ്റ്റേറ്റ് ഗവര്‍ണര്‍ സെയ് മകിന്‍ഡെ എക്സില്‍ പറഞ്ഞു.
---- facebook comment plugin here -----