Connect with us

Uae

റമസാൻ മജ്‌ലിസിൽ നിരവധി ധാരണാപത്രങ്ങൾ ഒപ്പിട്ടു

മജ്്ലിസിൽ, ഇൻവെസ്റ്റ് ഇൻ ഷാർജയും എസ് ആർ ടി ഐ പാർക്കും ശിറയും എമിറേറ്റ്‌സ് ജനറൽ പെട്രോളിയം കോർപ്പറേഷനും (ഇമാറാത്ത്) തമ്മിൽ മൂന്ന് ധാരണാപത്രങ്ങൾ ഒപ്പുവെച്ചു.

Published

|

Last Updated

ഷാർജ | “ഭാവി രൂപപ്പെടുത്തൽ, വളർച്ച ശാക്തീകരിക്കൽ’ എന്ന വിഷയത്തിൽ ഷാർജ ഇൻവെസ്റ്റ്മെന്റ് ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ശുറൂഖ്), ഷാർജ എഫ് ഡി ഐ ഓഫീസ്, ഷാർജ ഒന്റർപ്രണർഷിപ്പ് സെന്റർ (ശിറ), ഷാർജ റിസർച്ച്, ടെക്നോളജി, ഇന്നൊവേഷൻ പാർക്ക് (എസ് ആർ ടി ഐ പാർക്ക്) എന്നിവ ചേർന്ന് റമസാൻ മജ്‌ലിസ് സംഘടിപ്പിച്ചു.

യു എ ഇ സാമ്പത്തിക മന്ത്രാലയം (എം ഒ ഇ), വ്യവസായ, നൂതന സാങ്കേതിക മന്ത്രാലയം (എം ഒ ഐ എ ടി), ഷാർജ സാമ്പത്തിക സംയോജന സമിതി എന്നിവയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പങ്കെടുത്തു.നിക്ഷേപം, ടൂറിസം, ഉത്പാദനം, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയുൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും എത്തി.

മജ്്ലിസിൽ, ഇൻവെസ്റ്റ് ഇൻ ഷാർജയും എസ് ആർ ടി ഐ പാർക്കും ശിറയും എമിറേറ്റ്‌സ് ജനറൽ പെട്രോളിയം കോർപ്പറേഷനും (ഇമാറാത്ത്) തമ്മിൽ മൂന്ന് ധാരണാപത്രങ്ങൾ ഒപ്പുവെച്ചു.ഇൻവെസ്റ്റ് ഇൻ ഷാർജയും അലിഫ് ഗ്രൂപ്പും തമ്മിൽ യഥാക്രമം നവീകരണവും സംരംഭകത്വ ആവാസവ്യവസ്ഥയും എമിറേറ്റിന്റെ പ്രോപ്പർട്ടി മേഖലയിലെ അവസരങ്ങളും വർധിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള മൂന്ന് ധാരണാപത്രങ്ങൾ ഒപ്പുവച്ചു.

ഷാർജ അമേരിക്കൻ യൂണിവേഴ്‌സിറ്റി പ്രസിഡന്റ് ശെെഖ് ബുദൂർ ബിൻത് സുൽത്താൻ അൽ ഖാസിമി, യു എ ഇ വിദേശ വ്യാപാര സഹമന്ത്രി ഡോ. താനി ബിൻ അഹ്്മദ് അൽ സിയൂദി, ഷാർജ ഗവൺമെന്റ്റിലേഷൻസ് വകുപ്പ് ചെയർമാൻ ശൈഖ് ഫാഹിം അൽ ഖാസിമി എന്നിവർ പങ്കെടുത്തു.

---- facebook comment plugin here -----

Latest