Connect with us

Kerala

ശരീരത്തില്‍ പെല്ലറ്റ് കൊണ്ട നിരവധി പാടുകള്‍; തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി വനം വകുപ്പ്

കൃഷിയിടത്തിലോ ജനവാസ കേന്ദ്രങ്ങളിലോ എത്തിയപ്പോള്‍ കൊണ്ടതാകാം ഇത്.

Published

|

Last Updated

മാനന്തവാടി | തണ്ണീര്‍ കൊമ്പന്‍ ചരിഞ്ഞ സംഭവത്തില്‍ വിശദീകരണവുമായി വനം വകുപ്പ്. ആനയുടെ ശരീരത്തില്‍ പെല്ലറ്റ് കൊണ്ട നിരവധി പാടുകളുണ്ടെന്ന് വനം വകുപ്പ് വ്യക്തമാക്കി. കൃഷിയിടത്തിലോ ജനവാസ കേന്ദ്രങ്ങളിലോ എത്തിയപ്പോള്‍ കൊണ്ടതാകാം ഇതെന്നാണ് നിഗമനം.

തോല്‍പ്പെട്ടി കാടുകളിലാണ് ആനയെ കേരളം സ്‌പോട്ട് ചെയതത്. റേഡിയോ കോളര്‍ കണ്ടതോടെ ഐ ഡി വാങ്ങി ട്രാക്ക് ചെയ്യാന്‍ തുടങ്ങി.

സിഗ്നല്‍ ലഭിച്ചത് 4-5 മണിക്കൂര്‍ ഇടവേളകളിലാണ്. സിഗ്നല്‍ ഇടവേള ആനയെ പിന്തുടരുന്നതിന് തടസ്സമായി.

Latest