Kerala
മലപ്പുറം അരീക്കോട് ഫുട്‌ബോള്‍ മത്സരത്തിനിടെ നടത്തിയ കരിമരുന്ന് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്
പൊട്ടിയ പടക്കങ്ങള്‍ ഗാലിറിയിലുണ്ടായിരുന്നവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു

മലപ്പുറം | അരീക്കോട് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ നടത്തിയ കരിമരുന്ന് പ്രയോഗത്തില്‍ നിരവധി പേര്‍ക്ക് പരുക്ക് .പൊട്ടിയ പടക്കങ്ങള്‍ ഗാലിറിയിലുണ്ടായിരുന്നവരുടെ ദേഹത്തേക്ക് പതിക്കുകയായിരുന്നു. രക്ഷപ്പെടാനായി ഗാലറിയില്‍ നിന്നും ഓടുന്നതിനിടെ പലര്‍ക്കും വീണ് പരുക്കേല്‍ക്കുകയും ചെയ്തു.അരീക്കോടിനടുത്ത് തെരട്ടമ്മലില്‍ രാത്രി എട്ടരയോടെയാണ് അപകടം ഉണ്ടായത്. 22 പേര്‍ക്ക് പരിക്കേറ്റു.
മൈതാനത്തിന്റെ മധ്യത്തില്‍വെച്ചാണ് പടക്കങ്ങള്‍ പൊട്ടിച്ചത്. ഈ സമയം കുട്ടികളടക്കം നിരവധി പേര്‍ ഗാലറിയിലുണ്ടായിരുന്നു. അതേ സമയം കരിമരുന്ന് പ്രയോഗത്തിന് അനുമതി നല്‍കിയിരുന്നില്ലെന്നാണ് പോലീസ് പറയുന്നത്.
---- facebook comment plugin here -----